നീറ്റ്, ജെ.ഇ.ഇ പരീക്ഷ: വിദ്യാർത്ഥികൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
text_fields
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിെൻറ സഹാചര്യത്തിൽ നടക്കുന്ന മെഡിക്കൽ -എഞ്ചിനീയറിങ് പ്രവേശന പരീക്ഷകൾക്കുള്ള സുരക്ഷ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. സെപ്‌തംബർ ഒന്നു മുതൽ 13 വരെ നടക്കുന്ന ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
പ്രവേശന പരീക്ഷകൾക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ നിർദേശം. വിദ്യാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ശരീര താപനില ഉയർന്നവർക്ക് ഐസൊലേഷൻ മുറിയിലിരുന്ന് പരീക്ഷ എഴുതാൻ അനുവദിക്കും.
പരീക്ഷ ഹാളിൽ വിദ്യാർഥികൾ മാസ്കും ഗൗസും ധരിക്കണം. പരീക്ഷ ഹാളിൻെറ തറയും ഭിത്തിയും സെൻററിെൻറ ഗെയ്‌റ്റ് അടക്കമുള്ളവ അണുനശീകരണം നടത്തണം. വിദ്യാർഥികളുടെ ബാഗുകൾ ഉൾപ്പെടെ സാനിറ്റൈസർ സ്പ്രേ ചെയ്ത് അണുനാശീകരണം നടത്തണം.
പരീക്ഷ ഡ്യൂട്ടിയിലുള്ള അധ്യാപകരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. ശരീരതാപനില പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുള്ളതിനാൽ വിദ്യാർഥികൾ 20 മിനിറ്റ് മുേമ്പ സെൻററിലെത്തണം.
ഹാൾടിക്കറ്റിനും തിരിച്ചറിയൽ കാർഡിനുമൊപ്പം മാസ്ക്, ഗ്ലൗസ്, സുതാര്യമായി കാണാവുന്ന വെള്ളകുപ്പി, സാനിറ്റൈസറിെൻറ ചെറിയ ബോട്ടിൽ എന്നിവ പരീക്ഷ ഹാളിൽ പ്രവേശിപ്പിക്കാം. അധ്യാപകർ നൽകുന്ന നിർദേശങ്ങൾ വിദ്യാർത്ഥികൾ കർശനമായും പാലിക്കണമെന്നും എൻ.ടി.എ പുറത്തിറക്കിയ നിർദേശങ്ങളിലുണ്ട്.
സെപ്‌തംബർ 1 മുതൽ 13 വരെ നടക്കുന്ന ജെ.ഇ.ഇ, നീറ്റ് പരീക്ഷ 25 ലക്ഷത്തോളം വിദ്യാർത്ഥികളാണ് എഴുതുന്നത്. പരീക്ഷ നടത്തിപ്പിൽ കോവിഡ് പ്രതിരോധത്തിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും പരീക്ഷ നിശ്‌ചയിച്ച സമയത്ത് നടത്തണമെന്നും കേന്ദ്രസർക്കാർ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.