Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാവിവസ്ത്രം ധരിച്ച്​...

കാവിവസ്ത്രം ധരിച്ച്​ പൂജാരിയെന്ന വ്യാജേന ക്ഷേത്രങ്ങൾക്ക്​ മുമ്പിൽ കഞ്ചാവ്​ വിറ്റയാൾ അറസ്റ്റിൽ

text_fields
bookmark_border
കാവിവസ്ത്രം ധരിച്ച്​ പൂജാരിയെന്ന വ്യാജേന ക്ഷേത്രങ്ങൾക്ക്​ മുമ്പിൽ കഞ്ചാവ്​ വിറ്റയാൾ അറസ്റ്റിൽ
cancel

ചെന്നൈ: കാവിവസ്ത്രം ധരിച്ച്​ പൂജാരിയെന്ന വ്യാജേന ക്ഷേത്രങ്ങൾക്ക്​ മുമ്പിൽ കഞ്ചാവ്​ വിറ്റയാൾ അറസ്റ്റിൽ. എം.ദാമുയെന്നയാൾ റോയപേട്ടിൽ നിന്നാണ്​ അറസ്റ്റിലായത്​. മൈലാപോർ, റോയൽപേട്ട്​ തുടങ്ങി നിരവധി സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിൽ ഇയാൾ കഞ്ചാവ്​ വിൽപന നടത്തിയെന്നാണ്​ പൊലീസ്​ ക​ണ്ടെത്തൽ​.

കഞ്ചാവ്​ വിൽപനക്കാരനെന്ന വ്യാജേന പൊലീസ്​ ക്ഷേത്രത്തിന്​ മുന്നിൽ നിന്ന ഇയാളെ സമീപിക്കുകയായിരുന്നു. ഇയാൾ ന്യൂസ്​പേപ്പറിൽ പൊതിഞ്ഞ്​ കഞ്ചാവ്​ ഉദ്യോഗസ്ഥർക്ക്​ നൽകുകയും ചെയ്തു. തുടർന്നായിരുന്നു അറസ്റ്റ്​. ഏഴ്​ കിലോ കഞ്ചാവ്​ ഇയാളിൽ നിന്നും പൊലീസ്​ പിടിച്ചെടുത്തിട്ടുണ്ട്​.

ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട്​ പേരെ പൊലീസ്​ അറസ്റ്റ്​ ചെയ്തിട്ടുണ്ട്​. എം.രാജ, ഇ അസായ്താമണി എന്നിവരാണ്​ പിടിയിലായത്​. തേനി, മയിലാതുറൈ എന്നിവടങ്ങളിൽ നിന്നാണ്​ രണ്ട്​ പേർ പിടിയിലായത്​. ലഹരി വസ്തുകൾ കണ്ടെത്താനായി വ്യാപക പരിശോധനയാണ്​ തമിഴ്​നാട്​ പൊലീസ്​ നടത്തുന്നത്​. പരിശോധനകളിൽ 1400 കിലോ കഞ്ചാവ്​ ​ പിടിച്ചെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priest
News Summary - Saffron-clad ‘priest’ in Chennai arrested for selling ganja to students
Next Story