രാമനവമി ദിനത്തിൽ ബീഹാറിലെ മസ്ജിദ് മിനാരത്തിൽ കാവി പതാക നാട്ടി
text_fieldsപട്‌ന: രാമനവമിയോടനുബന്ധിച്ച് ബിഹാറിലെ മുസാഫർപൂരിൽ അക്രമാസക്തരായ ആൾക്കൂട്ടം മസ്ജിദിൽ അതിക്രമിച്ച് കയറി മതിൽവഴി മുകളിൽ കയറി മിനാരത്തിന് മുകളിൽ കാവി പതാക സ്ഥാപിച്ചതായി എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്തു. തിളങ്ങുന്ന വാളുകളും ഹോക്കി സ്റ്റിക്കുകളും ആയി പാഞ്ഞടുത്ത ഒരു വിഭാഗമാണ് പള്ളി ആക്രമിച്ച് കൊടി നാട്ടിയത്.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആളുകൾ ആഹ്ലാദത്തോടെ മസ്ജിദിന് ചുറ്റും കൂടുന്നതും പതാക സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തി മതിലിന് മുകളിൽ കയറി പോകുന്നയാളെ പ്രോത്സാഹിപ്പികകുന്നതും വീഡിയോയിൽ കാണാം.
രാമനവമി ആഘോഷിക്കുന്നതിനിടെ മുഹമ്മദ്പൂർ ഗ്രാമത്തിലെ ദാക് ബംഗ്ലാ മസ്ജിദിന് മുന്നിൽ ഹിന്ദുത്വ-സംഘ്പരിവാർ സംഘടനകൾ ഘോഷയാത്ര നടത്തി.
സംഭവത്തിൽ എഫ്.ഐ.ആർ ഫയൽ ചെയ്തതായി മുസാഫർപൂർ എസ്.പി ജയന്ത് കാന്ത് സ്ഥിരീകരിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിനു ശേഷം വർഗീയ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.