പെരിയാർ പ്രതിമ കാവിപൂശി; ഭാരത്സേന പ്രവർത്തകൻ പിടിയിൽ
text_fieldsകോയമ്പത്തൂർ: സാമൂഹിക പരിഷ്കർത്താവായിരുന്ന പെരിയാർ ഇ.വി. രാമസ്വാമിയുടെ പ്രതിമ കാവിപൂശിയത് വിവാദമായി. സംഭവത്തിൽ ഭാരത്സേന പ്രവർത്തകൻ പോത്തന്നൂർ അണ്ണാനഗർ അരുൺ കൃഷ്ണൻ (24) പോത്തന്നൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വെള്ളിയാഴ്ച പുലർച്ചയാണ് സുന്ദരാപുരം ജങ്ഷനിലെ പെരിയാർ പ്രതിമയിൽ അജ്ഞാതസംഘം കാവി പെയിൻറ് ഒഴിച്ചത്.
സംഭവത്തിൽ ദ്രാവിഡ കഴകം പ്രവർത്തകരും പെരിയാർ അനുകൂലികളും പ്രതിഷേധവുമായി രംഗത്തെത്തി. വിവരമറിഞ്ഞ് കോയമ്പത്തൂർ സിറ്റി പൊലീസ് കമീഷണർ സുമിത്ശരെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. പൊലീസും പ്രവർത്തകരും ചേർന്ന് കാവി നീക്കി. നഗരത്തിലെ മുഴുവൻ പെരിയാർ-അംബേദ്കർ പ്രതിമകൾക്കും പൊലീസ് കാവൽ ഏർപ്പെടുത്തി.
സി.സി.ടി.വി കാമറ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞതോടെയാണ് അരുൺ കൃഷ്ണൻ കീഴടങ്ങിയത്. സംഭവത്തിൽ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, അണ്ണാ ഡി.എം.കെ നേതാവും മന്ത്രിയുമായ ഡി. ജയകുമാർ, കനിമൊഴി എം.പി, ദ്രാവിഡ കഴകം പ്രസിഡൻറ് കെ. വീരമണി, എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈകോ എന്നിവർ പ്രതിഷേധിച്ചു.
Police officers in protective gear are stationed near the #Periyar statue in Sundarapuram area in Coimbatore after some unidentified men poured saffron paint over it. Police officials have intiated a probe into the incident. @IndianExpress pic.twitter.com/BFyjh4dehu
— Janardhan Koushik (@koushiktweets) July 17, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.