സിവിൽ സർവിസിന് ‘മിനി ഡൽഹി’യായി സാഫി
text_fieldsഡൽഹിയിൽ പഠിച്ചാൽ മാത്രമാണോ സിവിൽ സർവിസ് നേടാനാകൂ? മികച്ച പരിശീലനം, ഭാഷ -പഠനം- മെച്ചപ്പെടുത്തൽ, അന്തരീക്ഷം, മെന്ററിങ് തുടങ്ങിയവയാണ് കൂടുതൽ പേരും സിവിൽ സർവിസ് മോഹവുമായി ഡൽഹിയിലേക്ക് പോകുന്നതിന്റെ കാരണം. ഡൽഹിയിൽ പഠിച്ചാലേ സിവിൽ സർവിസ് ലഭിക്കൂ എന്ന ധാരണ മാറിയെങ്കിലും സ്വന്തം നാട്ടിൽ തന്നെ മികച്ച പരിശീലനം ലഭിക്കുന്ന സ്ഥാപനങ്ങൾ കുറവായത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ വലക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഈ വിടവ് നികത്തുന്നതിനായി മലപ്പുറം വാഴയൂരിൽ 2022ൽ തുടങ്ങിയ സ്ഥാപനമാണ് സാഫി ഐ.എ.എസ് അക്കാദമി.
മികച്ച പരിശീലനം -നൂറുശതമാനവും ഡൽഹിയിൽനിന്നുള്ള ഫാക്കൽറ്റികളാണ് സാഫിയിൽ വിദ്യാർഥികൾക്കായി കോച്ചിങ് നൽകിവരുന്നത്. അതുകൊണ്ടുതന്നെ മികച്ച ക്ലാസുകൾ സാഫിയിൽനിന്ന് വിദ്യാർഥികൾക്ക് നേടാൻ സാധിക്കും. 100 ശതമാനവും ഡൽഹിയിൽനിന്നുള്ള ഫാക്കൽറ്റികളുടെ സേവനം ലഭ്യമാക്കുന്ന പരിശീലന കേന്ദ്രമെന്ന പേര് സാഫിക്ക് മാത്രമേ അവകാശപ്പെടാനാകൂ.
ഭാഷ പഠനം, മെച്ചപ്പെടുത്തൽ -വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് സാഫി ഐ.എ.എസ് അക്കാദമിയിൽ പരിശീലനം നേടുന്നതിനായെത്തുന്നത്. 75 വിദ്യാർഥികൾ അടങ്ങിയ ആദ്യ ബാച്ചിൽ 23 വിദ്യാർഥികൾ ആറോളം സംസ്ഥാനങ്ങളിൽനിന്നുള്ളവരായിരുന്നു. അതുകൊണ്ടുതന്നെ മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർഥികളുമായി സംവദിക്കാനും ഭാഷ പഠിക്കുന്നതിനും മനസിലാക്കുന്നതിനും സാഫിയിൽ അവസരമുണ്ടാകും.
അന്തരീക്ഷം -സിവിൽ സർവിസ് പഠനത്തിന് ഏറ്റവും പ്രധാനം മികച്ച പഠനാന്തരീക്ഷമാണ്. എല്ലാവരും സിവിൽ സർവിസ് നേടുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്നതിനാൽ അതിലൂടെ വിദ്യാർഥികൾക്ക് ലഭിക്കുന്ന ഊർജ്ജവും പ്രചോദനവും ചെറുതല്ല. അതോടൊപ്പം വാഴയൂർ ഗ്രാമത്തിലെ ഒരു മലമുകളിൽ സ്ഥിതിചെയ്യുന്ന അക്കാദമിയായതിനാൽ പഠിക്കാനുള്ള ശാന്തമായ അന്തരീക്ഷം ഇവിടെ പ്രകൃതിതന്നെ ഒരുക്കിയിട്ടുണ്ട്.
മെന്ററിങ് -സിവിൽ സർവിസ് പ്രിലിമിനറി, മെയിൻസ് വിജയിച്ചവർ വിദ്യാർഥികൾക്ക് മെന്റർമാരായി സാഫിയിലുണ്ടാകും. 10 മുതൽ 15 വരെ വിദ്യാർഥികൾക്ക് ഒരു മെന്റർ എന്ന രീതിയിലാണ് ഇവിടെ സൗകര്യമൊരുക്കിയിരിക്കുന്നത്. അതിനാൽ ഓരോ വിദ്യാർഥികൾക്ക് പ്രത്യേകം ശ്രദ്ധ ലഭിക്കാൻ ഇതുവഴി സാധിക്കും.
(വിവരങ്ങൾക്ക്: SAFI IAS Academy,
Vazhayur,Malappuram, www.safiias.com
contact: +91 8281 643 878, +91 8891577898
Email: admin@safiias.com)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.