'39 പേർ ഡൽഹി ജയിലുകളിൽ പ്രസവിച്ചിട്ടുണ്ട്, ഗർഭിണിയായതിനാൽ മാത്രം സഫൂറ ജാമ്യത്തിന് അർഹയല്ല'
text_fieldsന്യൂഡൽഹി: 10 വർഷത്തിനിടെ 39 പേർ തിഹാർ ജയലിൽ പ്രസവിച്ചിട്ടുണ്ടെന്നും ഗർഭിണിയായതു കൊണ്ടുമാത്രം സഫൂറ സർഗാറിന് ജാമ്യം നൽകരുതെന്നും ഡൽഹി പൊലീസ്. പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയതിന് അറസ്റ്റിലായ ജാമിഅ മില്ലിയ സർവകലാശാലയിലെ ഗവേഷക വിദ്യാർഥി സഫൂറ സർഗാറിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കവെ ഡൽഹി ഹൈകോടതിയിലാണ് പൊലീസ് നിലപാട് അറിയിച്ചത്.
ഇക്കാര്യങ്ങൾ വ്യക്തമാക്കി ജാമ്യാപേക്ഷ എതിർക്കുന്ന റിപ്പോർട്ടും ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ചു.
ഗര്‍ഭിണിയായ തടവുകാർക്ക് പ്രത്യേക ഇളവൊന്നുമില്ല. ഇത്തരം ഗുരുതര കുറ്റകൃത്യം ചെയ്തവരെ അക്കാരണത്തില്‍ വിട്ടയക്കാനാവില്ല. ആവശ്യമായ ചികിത്സ ജയിലില്‍ നല്‍കുന്നുണ്ട്. 10 വർഷത്തിനിടെ 39 പ്രസവങ്ങൾ ഡൽഹിയിലെ ജയിലിൽ നടന്നിട്ടുണ്ട്. -റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രത്യേക മുറിയിൽ ഒറ്റക്കാണ് സഫൂറയെ പാർപ്പിച്ചിരിക്കുന്നത്. നല്ല ഭക്ഷണത്തിനും മരുന്നിനും പുറമെ പതിവായി ഡോക്ടർമാർ അവരെ പരിശോധിക്കുന്നുണ്ട്. സുപ്രീംകോടതിയുടെ നിർദേശങ്ങൾ പ്രകാരം ഗർഭിണികളെ അറസ്റ്റുചെയ്ത് തടവിലാക്കുക മാത്രമല്ല, ജയിലുകളിൽ പ്രസവിക്കുന്നതിനും മാതൃകകളുണ്ടെന്നും സ്പെഷൽ സെൽ ഡി.സി.പി പി.എസ് കുശ്വാഹ സമർപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
തീ കൊണ്ടുള്ള കളി തിരഞ്ഞെടുത്തിട്ട് പിന്നെ തീപ്പൊരി കുറച്ചുകൂടി ദൂരത്ത് തീ പടർത്തിയതിന് കാറ്റിനെ കുറ്റെപ്പടുത്താനാവില്ല എന്നാണ് നേരത്തെ വിദ്യാർഥിനിക്ക് ജാമ്യം നിഷേധിച്ച് പട്യാല ഹൗസ് കോടതി പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.