Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ദേ​ശ​ഭ​ക്ത​നാ​ണ്,...

‘ദേ​ശ​ഭ​ക്ത​നാ​ണ്, എ​ന്നെ ഉ​പ​ദ്ര​വി​ക്ക​രു​ത്’ -എം.പിമാർ കീഴ്പെടു​ത്തുമ്പോൾ അക്രമിയുടെ നിലവിളി

text_fields
bookmark_border
‘ദേ​ശ​ഭ​ക്ത​നാ​ണ്, എ​ന്നെ ഉ​പ​ദ്ര​വി​ക്ക​രു​ത്’ -എം.പിമാർ കീഴ്പെടു​ത്തുമ്പോൾ അക്രമിയുടെ നിലവിളി
cancel

ന്യൂഡൽഹി: താൻ ദേശഭക്തനാണെന്നും ഉപദ്രവിക്കരുതെന്നും ലോക്സഭയിൽ എം.പിമാർക്കിടയിലേക്ക് ചാടിക്കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഉത്തർപ്രദേശ് സ്വദേശി സാഗർ ശർമ. അ​ടി​ച്ചും തൊ​ഴി​ച്ചും എം.​പി​മാ​ർ ബ​ലം പ്ര​യോ​ഗി​ച്ച് കീ​ഴ്പ്പെ​ടു​ത്തു​മ്പോ​ഴാണ് സാഗർ ഇങ്ങനെ വിളിച്ചുപറഞ്ഞത്. ഇ​തെ​ന്ത് ദേ​ശ​ഭ​ക്തി​യാ​ണെ​ന്ന് ചോ​ദി​ച്ച് ചു​റ്റു​മു​ള്ള എം.​പി​മാ​ർ വീ​ണ്ടു​മി​ടി​ച്ചു.

തു​ട​ർ​ന്ന് സാ​ഗ​റി​നെ ര​ണ്ടാ​മ​ത് പി​റ​കി​ൽ​നി​ന്ന് പി​ടി​ച്ച മ​നോ​ര​ഞ്ജ​ന് അ​ടു​ത്തേ​ക്ക് കൊ​ണ്ടു​പോ​യി ഇ​രു​വ​രെ​യും ഒ​രു​മി​ച്ച് കൈ​കാ​ര്യം ചെ​യ്താ​ണ് എം.​പി​മാ​ർ സു​ര​ക്ഷാ സൈ​നി​ക​ർ​ക്ക് കൈ​മാ​റി​യ​ത്. പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം വ​ക​വെ​ച്ചു​ത​ര​ണ​മെ​ന്ന് മ​നോ​ര​ഞ്ജ​ൻ പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു.

‘സർക്കാറിന്റെ നല്ല പ്രവർത്തനങ്ങളിൽ സന്തോഷാവാനായിരുന്നു’

സാഗർ ശർമ ഈ സർക്കാർ നടപ്പാക്കുന്ന നല്ല പ്രവർത്തനങ്ങളിൽ ഏറെ സന്തുഷ്ടനായിരുന്നെന്നും ഈ സർക്കാരിന് വോട്ട് ചെയ്യുമെന്നും പറയാറുണ്ടായിരുന്നു​വെന്ന് അമ്മാവൻ പ്രദീപ് ശർമ്മ ‘ദി പ്രിന്റി’നോട് പറഞ്ഞു. എന്തുകൊണ്ടാണ് അവൻ ഇത് ചെയ്തതെന്ന് എനിക്കറിയി​ല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ അനന്തരവനെ ആരോ സ്വാധീനിച്ചതായി സംശയിക്കുന്നതായി പ്രദീപ് പറയുന്നു.

“അവന് ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നെങ്കിൽ, ലോക്കൽ പോലീസ് സ്റ്റേഷനിൽ എന്തെങ്കിലും ക്രിമിനൽ റെക്കോർഡ് ഉണ്ടാകണമായിരുന്നു. ആരോ അവനെ സ്വാധീനിച്ചതാവാനാണ് സാധ്യത. വർഷങ്ങളായി ഇവിടെയാണ് (ലഖ്‌നൗവിൽ) താമസിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ അവനെതിരെ ഒരു കേസും ഇതുവരെ ഇല്ല’ -അദ്ദേഹം പറഞ്ഞു.

എം.പിമാർ കുശലം പറയുന്നതിനിടെ ചാടി വീണു

സാ​ധാ​ര​ണ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പി​രി​യാ​റു​ള്ള ഒ​രു​മ​ണി ക​ഴി​ഞ്ഞും ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണെ​ന്ന് ക​ണ്ട​തോ​ടെ പ​ല അം​ഗ​ങ്ങ​ളും പ​ര​സ്പ​രം കു​ശ​ലാ​ന്വേ​ഷ​ണ​ങ്ങ​ളി​ലും സൗ​ഹൃ​ദ​സം​ഭാ​ഷ​ണ​ങ്ങ​ളി​ലു​മേ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കോ​ൺ​ഗ്ര​സ് സ​ഭാ നേ​താ​വ് അ​ധി​ർ​ര​ഞ്ജ​ൻ ചൗ​ധ​രി​ക്ക് പി​ന്നി​ൽ പ്ര​തി​പ​ക്ഷ ബെ​ഞ്ചി​ലെ ര​ണ്ടാം നി​ര​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​യും ഡി.​എം.​കെ നേ​താ​വ് ക​നി​മൊ​ഴി​യും സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഭ​ര​ണ​പ​ക്ഷ ബെ​ഞ്ചി​ന്റെ ര​ണ്ടാം നി​ര​യി​ൽ നി​ര​വ​ധി കേ​ന്ദ്ര​മ​ന്ത്രി​മാ​ർ ഇ​രി​പ്പു​ണ്ട്.

പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ് മു​ൻ​നി​ര​യി​ലേ​ക്ക് വ​ന്നി​രു​ന്ന​തേ​യു​ള്ളൂ. ഇ​ക്ക​ഴി​ഞ്ഞ രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച് എം.​എ​ൽ.​എ​യാ​യ രാ​ഷ്ട്രീ​യ ലോ​ക് താ​ന്ത്രി​ക് പാ​ർ​ട്ടി നേ​താ​വ് ഹ​നു​മാ​ൻ ബെ​നി​വാ​ൾ എം.​പി സ്ഥാ​നം രാ​ജി​വെ​ക്കു​ന്ന​തി​ന് മു​മ്പാ​യി ഓ​രോ​രു​ത്ത​രെ​യും ക​ണ്ട് യാ​ത്ര പ​റ​യു​ന്നു. ഈ ​സ​മ​യ​ത്താ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കു​ള്ള നാ​ലാം ന​മ്പ​ർ ഗാ​ല​റി​യി​ൽ​നി​ന്ന് ആ​ദ്യ​ത്തെ അ​ക്ര​മിയായ സാ​ഗ​ർ ശ​ർ​മ എം.​പി​മാ​രു​ടെ ബെ​ഞ്ചി​ലേ​ക്ക് ചാ​ടി​വീ​ഴു​ന്ന​ത്.

ബെ​നി​വാ​ളും ഗു​ർ​ജി​ത് സി​ങ്ങും സാ​ഗ​റി​നെ അ​ടി​ച്ച് വീ​ഴ്ത്തി

ഹ​ർ​ഡി​ൽ​സ് താ​ണ്ടി​ക്ക​ട​ക്കു​ന്ന കാ​യി​ക​താ​ര​ത്തെ​പോ​ലെ അ​സാ​മാ​ന്യ മെ​യ്‍വ​ഴ​ക്ക​ത്തോ​ടെ എം.​പി​മാ​രു​ടെ ബെ​ഞ്ചു​ക​ളോ​രോ​ന്നാ​യി ചാ​ടി​ക്ക​ട​ക്കു​ക​യാ​ണ്. ഉ​ച്ച​ഭ​ക്ഷ​ണ സ​മ​യ​മാ​യ​തി​നാ​ൽ പ​ല അം​ഗ​ങ്ങ​ളും സ​ഭ​യി​ലി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ഇ​രി​പ്പി​ട​ങ്ങ​ൾ അ​നാ​യാ​സം ചാ​ടി​ക്ക​ട​ന്ന് ലോ​ക്സ​ഭ​യു​ടെ മു​​ൻ​ഭാ​ഗ​​ത്തേ​ക്ക് കു​തി​ച്ചു. അ​മ്പ​ര​ന്ന എം.​പി​മാ​ർ ​ഭ​ര​ണ പ്ര​തി​പ​ക്ഷ ഭേ​ദ​മ​ന്യേ ‘പി​ടി​യ​വ​നെ’ എ​ന്ന് പ​റ​ഞ്ഞ് പി​ടി​ക്കാ​നാ​യി ആ ​നി​ര​യി​ലെ ബെ​ഞ്ച് വ​ള​യു​മ്പോ​ഴും സ​ഭാ​ത​ളം ല​ക്ഷ്യ​മാ​ക്കി സാ​ഗ​ർ ശ​ർ​മ മു​ന്നോ​ട്ട് നീ​ങ്ങി.

ദാ​ദ്ര ന​ഗ​ർ ഹ​വേ​ലി എം.​പി ക​ലാ​ബെ​ൻ ദെ​ൽ​ക​റി​ന്റെ ബെ​ഞ്ചി​ൽ ചാ​ടി​യെ​ത്തി​യ സാ​ഗ​ർ ശ​ർ​മ​യെ തൊ​ട്ടു​മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ന​ല്ല പൊ​ക്ക​മു​ള്ള ഹ​നി​മാ​ൻ ബെ​നി​വാ​ൾ ക​ട​ന്നു​പി​ടി​ച്ചെ​ങ്കി​ലും അ​​ക്ര​മി കു​ത​റി. അ​തോ​ടെ ബെ​നി​വാ​ളും കോ​ൺ​ഗ്ര​സ് എം.​പി ഗു​ർ​ജി​ത് സി​ങ്ങും സാ​ഗ​റി​നെ അ​ടി​ച്ച് ബെ​ഞ്ചി​ലേ​ക്ക് വീ​ഴ്ത്തി. അ​പ്പോ​ഴേ​ക്കും കോ​ൺ​ഗ്ര​സി​ലെ ഗു​ർ​ജി​ത് സി​ങ്, ശി​വ​സേ​ന ഉ​ദ്ധ​വ് താ​ക്ക​റെ വി​ഭാ​ഗം നേ​താ​വ് അ​ര​വി​ന്ദ് സാ​വ​ന്ത്, ബി.​ജെ.​പി​ക്കാ​രാ​യ എ​സ്.​എ​സ്. അ​ഹ്‍ലു​വാ​ലി​യ, ആ​ർ.​കെ. സി​ങ് പ​ട്ടേ​ൽ തു​ട​ങ്ങി ഒ​രു ഡ​സ​നി​ലേ​റെ എം.​പി​മാ​ർ സാ​ഗ​റി​നെ വ​ള​ഞ്ഞി​രു​ന്നു. ‘താ​നാ ശാ​ഹി ന​​ഹി ച​ലേ​ഗി’ (ഏ​കാ​ധി​പ​ത്യം ന​ട​പ്പി​ല്ല) എ​ന്ന് അ​യാ​ൾ വി​ളി​ച്ചു​പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു.

‘താ​നാ ശാ​ഹി ന​​ഹി ച​ലേ​ഗി’

ഇ​തേ​നേ​ര​ത്ത് പി​റ​കി​ൽ ര​ണ്ടാ​മ​ൻ ക​ർ​ണാ​ട​ക​യി​ലെ മ​നോ​ര​ഞ്ജ​ൻ വ​ള​രെ സാ​വ​കാ​ശം സ​ന്ദ​ർ​ശ​ക ഗാ​ല​റി​യു​ടെ സ്വ​ർ​ണ​നി​റ​ത്തി​ലു​ള്ള കൈ​വ​രി​യി​ൽ പി​ടി​ച്ച് തൂ​ങ്ങി സ​ഭ​യി​ലേ​ക്ക് ഊ​ർ​ന്നി​റ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. 12 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് ആ​ദ്യം ചാ​ടാ​ൻ മ​ടി​ച്ച് തൂ​ങ്ങി​നി​ന്ന മ​നോ​ര​ഞ്ജ​നെ മൂ​ന്നാ​മ​തൊ​രാ​ൾ ഗാ​ല​റി​യി​യി​ൽ​നി​ന്ന് കൈ​കൊ​ടു​ത്തി​റ​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

‘താ​നാ ശാ​ഹി ന​​ഹി ച​ലേ​ഗി’(​ഏ​കാ​ധി​പ​ത്യം ന​ട​പ്പി​ല്ല) എ​ന്ന് ഉ​ച്ച​ത്തി​ൽ വി​ളി​ച്ച് ര​ണ്ടാ​മ​തി​റ​ങ്ങി​യ മ​​നോ​ര​ഞ്ജ​നാ​ണ് ഷൂ​സി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച ‘വ​ർ​ണ​പ്പു​ക​ത്തോ​ക്ക്’ പു​റ​ത്തെ​ടു​ത്ത് ആ​ദ്യം പൊ​ട്ടി​ച്ച​ത്. ആ​ദ്യ​ത്തെ അ​ക്ര​മി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​ദ്ധ​യി​ലാ​യി​രു​ന്ന എം.​പി​മാ​ർ സ​ഭ​യാ​കെ പു​ക നി​റ​യു​ന്ന​ത് ക​ണ്ടാ​ണ് പി​റ​കി​ലു​മൊ​രാ​ൾ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​ത് ക​ണ്ട​ത്. അ​തോ​ടെ ചി​ല എം.​പി​മാ​ർ ര​ണ്ടാ​മ​നെ പി​ടി​ക്കാ​ൻ പി​റ​കി​ലേ​ക്കോ​ടി. അ​പ്പോ​ഴും ആ​ദ്യം ചാ​ടി വീ​ണ സാ​ഗ​ർ കീ​ഴ​ട​ങ്ങാ​ൻ കൂ​ട്ടാ​ക്കി​യി​രു​ന്നി​ല്ല. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും രാ​ജ്നാ​ഥ് സി​ങ്ങി​ന്റെ​യും ഇ​രി​പ്പി​ട​ങ്ങ​ളി​ലേ​ക്കും സ്പീ​ക്ക​റു​ടെ ചേം​ബ​റി​ലേ​ക്കു​മെ​ത്താ​ൻ അ​ൽ​പം ദൂ​രം കൂ​ടി മാ​ത്രം ബാ​ക്കി​യി​രി​ക്കെ​യാ​യി​രു​ന്നു ആ​ദ്യം ചാ​ടി​യ സാ​ഗ​റി​നെ പി​ടി​കൂ​ടി​യ​ത്.

വീ​ണി​ട​ത്തു​നി​ന്ന് വീ​ണ്ടും എ​ഴു​ന്നേ​റ്റ് അ​ടു​ത്ത ബെ​ഞ്ചി​ലേ​ക്ക് ചാ​ടി​ക്ക​യ​റി​യ സാ​ഗ​ർ ശ​ർ​മ ത​ന്റെ ഷൂ​വി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച ‘പു​ക​ത്തോ​ക്ക്’ പു​റ​​ത്തെ​ടു​ത്ത് അ​തി​ന്റെ​യും അ​ട​പ്പൂ​രി. അ​തോ​ടെ സ​ഭ​യാ​കെ ഒ​രു​ത​രം മ​ണ​മു​ള്ള വ​ർ​ണ​പ്പു​ക മൂ​ടി. മ​ഞ്ഞ​യും പ​ച്ച​യും നീ​ല​യും ചു​വ​പ്പും ക​ല​ർ​ന്ന പു​ക​യി​ൽ പ​ല എം.​പി​മാ​ർ​ക്കും ശ്വാ​സം​മു​ട്ടു​ക​യും പ​ല എം.​പി​മാ​ർ​ക്കും ഒ​ന്നും കാ​ണാ​നാ​കാ​തെ വ​രി​ക​യും ചെ​യ്തു. അ​തോ​ടെ തു​റ​ന്നു​വി​ട്ട​ത് എ​ന്തോ അ​പ​ക​ട​ക​ര​മാ​യ രാ​സ​വ​സ്തു​വാ​ണെ​ന്ന് ക​രു​തി എം.​പി​മാ​ർ പ​ല​രും ഭ​യ​ന്ന് പു​റ​ത്തേ​ക്കോ​ടി. എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് മ​ന​സ്സി​ലാ​കാ​തെ വ​നി​ത​ക​ളും മു​തി​ർ​ന്ന​വ​രും സ​ഭ​ക്കു​ള്ളി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് നീ​ങ്ങി.

പു​റ​ത്തെ പ്ര​തി​ഷേ​ധം ക​ഴി​ഞ്ഞ് അ​ക​ത്ത് ത​നി​യാ​വ​ർ​ത്ത​നം

പാ​ർ​ല​മെ​ന്റി​നു​ള്ളി​ൽ ഇ​ത്ര​യും ന​ട​ക്കു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ർ മു​മ്പാ​ണ് ഇ​തേ സം​ഘ​ത്തി​ൽ​പെ​ട്ട ര​ണ്ടു​പേ​ർ പാ​ർ​ല​മെ​ന്റ് ക​വാ​ട​ത്തി​ന് മു​മ്പി​ൽ ഇ​തേ പ്ര​തി​ഷേ​ധം പു​ക​ത്തോ​ക്ക് പൊ​ട്ടി​ച്ച് ന​ട​ത്തി​യ​ത്. അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് അ​ക​ത്ത് സ​മാ​ന സം​ഭ​വം ആ​വ​ർ​ത്തി​ച്ച​ത് അ​തീ​വ ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ വീ​ഴ്ച​യാ​യി. ഭാ​ര​ത് മാ​താ കീ ​ജ​യ്, ജ​യ് ഭീം, ​ജ​യ് ഭാ​ര​ത്, ഏ​കാ​ധി​പ​ത്യം ന​ട​പ്പി​ല്ല എ​ന്നീ മു​ദ്ര​വാ​ക്യ​ങ്ങ​ളു​മാ​യി ഉ​ച്ച​ക്ക് 12.33ന് ​ട്രാ​ൻ​സ്​​പോ​ർ​ട്ട് ഭ​വ​ന് മു​ന്നി​ൽ​നി​ന്ന് പാ​ർ​ല​മെ​ന്റ് ക​വാ​ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ട​യി​ൽ ഹി​സാ​റി​ൽ​നി​ന്നു​ള്ള നീ​ല​വും മ​ഹാ​രാ​ഷ്​​ട്ര​യി​ൽ​നി​ന്നു​ള്ള അ​മോ​ൾ ഷി​ൻ​​ഡെ​യും പി​ടി​യി​ലാ​യി അ​ര​മ​ണി​ക്കൂ​​ർ ക​ഴി​ഞ്ഞാ​ണ് സാ​ഗ​ർ ശ​ർ​മ​യും മ​​നോ​ര​ഞ്ജ​നും ലോ​ക്സ​ഭ​യി​ൽ ക​യ​റി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്.

പാ​സ് കാമറയിൽ പകർത്തിയത് ഡാ​നി​ഷ് അ​ലി എം.​പി

ഭ​ര​ണ, പ്ര​തി​പ​ക്ഷ എം.​പി​മാ​ർ ഇ​രു​വ​രെ​യും അ​ടി​ച്ചും തൊ​ഴി​ച്ചും നേ​രി​ട്ടി​ട്ടും ഒ​രു കൂ​സ​ലു​മി​ല്ലാ​തെ ഇ​രു​വ​രും എ​ല്ലാം നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച ഭാ​വ​ത്തി​ലാ​യി​രു​ന്നു. എം.​പി​മാ​ർ സ​ന്ദ​ർ​ശ​ക പാ​സ് പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ ബി.​എ​സ്.​പി ഈ​യി​ടെ പു​റ​ത്താ​ക്കി​യ എം.​പി ഡാ​നി​ഷ് അ​ലി അ​ത് കാ​മ​റ​യി​ൽ പ​ക​ർ​ത്തി. പാ​സി​ന്റെ ചി​ത്രം ഉ​ട​ൻ മാ​ധ്യ​മ​ങ്ങ​ളെ കാ​ണി​ച്ച ഡാ​നി​ഷ് അ​ലി​യാ​ണ് അ​ക്ര​മി​ക​ൾ​ക്ക് പ്ര​വേ​ശ​ന പാ​സ് ന​ൽ​കി​യ​ത് ബി.​ജെ.​പി​യു​ടെ മൈ​സൂ​ർ എം.​പി പ്ര​താ​പ് സിം​ഹ​യാ​ണെ​ന്നും അ​വ​രി​ലൊ​രാ​ളു​ടെ പേ​ര് സാ​ഗ​ർ ശ​ർ​മ​യാ​ണെ​ന്നു​മു​ള്ള വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

‘അതൊരു മുസ്‍ലിമായിരുന്നെങ്കിൽ രാ​ജ്യം ക​ത്തു​മാ​യി​രു​ന്നു​’

അ​ക്ര​മി​ക​ൾ​ക്ക് പാ​സ് ന​ൽ​കി​യ​ത് ഒ​രു പ്ര​തി​പ​ക്ഷ എം.​പി​യാ​കു​ക​യും അ​തൊ​രു മു​സ്‍ലി​മാ​കു​ക​യും ചെ​യ്തി​രു​ന്നെ​ങ്കി​ൽ രാ​ജ്യം ക​ത്തു​മാ​യി​രു​ന്നെ​ന്നും ബി.​ജെ.​പി എം.​പി ആ​യ​തി​നാ​ൽ ആ​ർ​ക്കു​മൊ​രു കു​ഴ​പ്പ​വു​മു​ണ്ടാ​യി​ല്ലെ​ന്നും പാ​ർ​ല​മെ​ന്റി​ന് പു​റ​ത്ത് സി.​പി.​ഐ​യി​​ലെ ബി​നോ​യ് വി​ശ്വം പ​റ​യു​ക​യും ചെ​യ്തു.

ഇ​തെ​ല്ലാം ന​ട​ക്കു​മ്പോ​ൾ സ​ഭ നി​യ​ന്ത്രി​ച്ചു​കൊ​ണ്ടി​രു​ന്ന ബി.​ജെ.​പി എം.​പി രാ​​ജേ​ന്ദ്ര അ​ഗ​ർ​വാ​ൾ എ​ന്തു ചെ​യ്യ​ണ​മ​റി​യാ​തെ സ്ത​ബ്ധ​നാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ശൂ​ന്യ​വേ​ള​യി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന ഖ​ഗ​ൻ മു​ർ​മു​വി​ന്റെ സം​സാ​രം ത​ട​സ്സ​പ്പെ​ട്ടി​ട്ടും സ​ഭാ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ക്കാ​ൻ​പോ​ലും മ​റ​ന്ന് അ​ദ്ദേ​ഹം ഇ​രി​പ്പി​ട​ത്തി​ൽ തു​ട​ർ​ന്നു.

എ​ല്ലാ​മൊ​ടു​ങ്ങി അ​ക്ര​മി​ക​ളെ ലോ​ക്സ​ഭ​യു​ടെ വാ​തി​ലി​ന​പ്പു​റം ക​ട​ത്തി​യ ശേ​ഷ​മെ​ത്തി​യ സ്പീ​ക്ക​ർ ഓം ​ബി​ർ​ള വ​ന്ന് അ​ധ്യ​ക്ഷ​സ്ഥാ​നം ഏ​റ്റെ​ടു​ത്ത് സ​ഭ പി​രി​യു​ക​യാ​ണെ​ന്ന് അ​റി​യി​ച്ചു. വ​ലി​യ സു​ര​ക്ഷാ വീ​ഴ്ച​ക്ക് ശേ​ഷ​വും സ​ഭാ ന​ട​പ​ടി​യു​മാ​യി ഉ​ച്ച​ക്കു​ശേ​ഷ​വും സ്പീ​ക്ക​ർ ഓം ​ബി​ർ​ള മു​ന്നോ​ട്ട് പോ​യ​ത് പ്ര​തി​പ​ക്ഷ​ത്തെ അ​മ്പ​ര​പ്പി​ച്ചു. പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ച്ച് സ​ഭ സ്തം​ഭി​പ്പി​ച്ച​ശേ​ഷം സ്പീ​ക്ക​ർ സ​ർ​വ​ക​ക്ഷി യോ​ഗ​വും സു​ര​ക്ഷാ ​അ​വ​ലോ​ക​ന യോ​ഗ​വും വി​ളി​ച്ചു​ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ParliamentParliament Security BreachSagar Sharma
News Summary - Sagar Sharma, e-rickshaw driver who breached Parliament security, was ‘happy with this govt’
Next Story