മേലധികാരികളുടെ വീട്ടുവേലക്കെതിരെ ഒരു ജവാൻ കൂടി രംഗത്ത്
text_fieldsന്യൂഡൽഹി: സൈന്യത്തിൽ മേലധികാരികളുടെ വീട്ടുവേല ചെയ്യുന്ന സംവിധാനത്തിനെതിരെ മറ്റൊരു ജവാൻ കൂടി രംഗത്ത്. അവധി കഴിഞ്ഞ് ജോലിക്ക് ഹാജരാകാൻ താമസിച്ചതിന് ശിക്ഷയായി മേലധികാരികളുടെ വീട്ടുവേല ചെയ്യാൻ ആവശ്യെപ്പട്ടുവെന്ന ആരോപണമാണ് സിന്ദവ് ജോഗിദാസ് എന്ന ജവാൻ ഉന്നയിക്കുന്നത്.
‘പരാതി പറഞ്ഞതിന് എന്നെ ശിക്ഷിച്ചു. ജവാൻമാർ മേലധികാരികളെ സേവിക്കേണ്ടി വരുന്ന ഒരേ ഒരു സേവനമേഖല സൈന്യമാണ്. സൈന്യം ഇൗ പരാതികളൊന്നും അംഗീകരിക്കില്ലെന്ന് എനിക്കറിയാം.’ ജോഗിദാസ് പറയുന്നു. തെൻറ ദുരിത ശമനത്തിനായി സൈന്യത്തിെൻറ വാട്സ് ആപ്പ് നമ്പറിൽ പരാതിപ്പെട്ടിട്ടും മറുപടിയൊന്നും ലഭിച്ചില്ലെന്നും ജോഗിദാസ് ആരോപിക്കുന്നു.
മേലധികാരികളെ സേവിക്കാൻ തയാറാകാത്തതിനാൽ അവർ തന്നെ പീഡിപ്പിക്കുകയാണ്. ഏഴുദിവസം താൻ സൈന്യത്തിെൻറ കസ്റ്റഡിയിലായിരുന്നെന്നും സി.എൻ.എൻ ന്യൂസ് 18നു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സംഭവം താൻ പ്രധാനമന്ത്രിയുടെ ഒാഫീസിനെയും പ്രതിരോധ മന്ത്രാലെത്തയും അറിയിച്ചു. എന്നാൽ ഇപ്പോൾ തന്നെ പട്ടാളകോടതിയിൽ വിചാരണ ചെയ്യാൻ ഉത്തരവിട്ടിരിക്കുകയാണെന്നും ജോഗിദാസ് പറയുന്നു.
ജവാൻമാർക്ക് മോശം ഭക്ഷണവും സൗകര്യങ്ങളുമാണ് നൽകുന്നതെന്നും ജോഗിദാസ് പരാതിപ്പെട്ടിരുന്നു. പലതരത്തിലുള്ള പരാതികൾ മേലുദ്യോഗസ്ഥരോട് പറയുേമ്പാൾ അവർ പക വീട്ടുകയാണെന്ന് മറ്റൊരു ജവാനും വെളിെപ്പടുത്തി. നേരത്തെ മേലധികാരികളുടെ വീട്ടുജോലി ചെയ്യുന്ന സംവിധാനത്തിനെതിരെ സംസാരിച്ച മലയാളി ജവാനെ മരിച്ച നിലയിൽ കെണ്ടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.