മോദിയെ തിരുത്തി പ്രശാന്ത് കിഷോർ; 'സൈക്കോളജിക്കൽ മൂവി'ൽ ആരും വീഴരുതെന്നും മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ വിമർശിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. 2022ലെ തെരഞ്ഞെടുപ്പ് ഫലം 2024ൽ വരാനിരിക്കുന്ന ഫലത്തെ സൂചിപ്പിക്കുന്നതാണെന്നായിരുന്നു മോദിയുടെ പ്രസ്താവന. എന്നാൽ, മോദിയുടെ പ്രസ്താവന എതിരാളികളിൽ വിഭ്രമമുണ്ടാക്കാനും മാനസിക മേധാവിത്വം നേടാനുമുള്ള ബുദ്ധിപരമായ നീക്കമാണെന്നും ആരും ഇതിൽ വീഴരുതെന്നും പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു.
'ഇന്ത്യയ്‌ക്കുവേണ്ടിയുള്ള പോരാട്ടം നടക്കുന്നതും വിധിയെഴുതപ്പെടുന്നതും 2024ലാണ്. അല്ലാതെ സംസ്ഥാന തെരഞ്ഞെടുപ്പിലല്ല. ഇത് സാഹിബിനറിയാം. എന്നാലും എതിരാളികളിൽ വിഭ്രമമുണ്ടാക്കാനും മാനസിക മേധാവിത്വം നേടാനുമുള്ള ബുദ്ധിപരമായ നീക്കമാണ് നടത്തിയത്. ഇതിൽ വീണുപോവുകയോ ഇതിന്‍റെ ഭാഗമാകുകയോ ചെയ്യരുത്' -പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു.
2024-ലെ പൊതുതെരഞ്ഞെടുപ്പ് ഫലത്തിന്റെ നേർക്കാഴ്ചയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. 2017-ലെ യു.പി തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് സമാനമായാണ് 2019-ലെ പൊതുതെരഞ്ഞെടുപ്പ് വിധി വന്നതെന്നും ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന വിജയ സംഗമത്തിൽ ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.