കശ്മീരിലെ കൂട്ടകൊലയും പശുവിന്‍റെ പേരിലുള്ള കൊലപാതകവും ഒരു പോലെ -സായ് പല്ലവി
text_fieldsകശ്മീരിലെ കൂട്ടകൊലയും പശുവിന്‍റെ പേരിലുള്ള കൊലപാതകവും ഒരു പോലെ എന്ന് ചലച്ചിത്ര താരം സായ് പല്ലവി. 'വിരാടപൂർവം' എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ അവകാരകന്‍റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് സായ് പല്ലവി തന്‍റെ നിലപാട് വ്യക്തമാക്കിയത്.
തന്നെ സംബന്ധിച്ചിടത്തോളം അക്രമം ആശയ വിനിമയത്തിന്‍റെ തെറ്റായ രൂപമാണ്. ഒരു നല്ല മനുഷ്യനാകാൻ മാത്രം പഠിപ്പിച്ച നിഷ്പക്ഷ കുടുംബമാണ് തന്‍റേത്. അടിച്ചമർത്തപ്പെട്ടവർ സംരക്ഷിക്കപ്പെടണം. ആരാണ് ശരി ആരാണ് തെറ്റ് എന്ന് തനിക്കറിയില്ല. നിങ്ങൾ ഒരു നല്ല മനുഷ്യനാണെങ്കിൽ, ഒരാൾ ശരിയാണെന്ന് നിങ്ങൾക്ക് തോന്നില്ലെന്നും സായ് പല്ലവി വ്യക്തമാക്കി.
കശ്മീർ പണ്ഡിറ്റുകൾ എങ്ങനെ കൊല്ലപ്പെട്ടുവെന്ന് അവർ കശ്മീർ ഫയലുകളിൽ കാണിച്ചു. എന്നാൽ, ലോക്ഡൗൺ സമയത്ത് മുസ് ലിംകളെ അടിച്ചമർത്തുന്നതും അവരെ കൊന്ന ആളുകൾ ജയ് ശ്രീറാം എന്ന് വിളിക്കുന്നതും ഞങ്ങൾ കണ്ടു. ഞാൻ വളർന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്ട്രീയമായി ചാഞ്ഞു നിൽക്കുന്ന കുടുംബത്തിലല്ല. ഇടതോ വലതോ ഏതാണ് ആശയപരമായി ശരിയെന്ന് അറിയില്ലെന്നും സായ് പല്ലവി അഭിമുഖത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.