Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട് അസാധു കാലത്ത് ...

നോട്ട് അസാധു കാലത്ത്  സായിബാബ ട്രസ്റ്റിന് ലഭിച്ചത് 31.73 കോടി രൂപ 

text_fields
bookmark_border
നോട്ട് അസാധു കാലത്ത്  സായിബാബ ട്രസ്റ്റിന് ലഭിച്ചത് 31.73 കോടി രൂപ 
cancel

ഷിര്‍ദി (മഹാരാഷ്ട്ര): നോട്ട് അസാധുവാക്കിയശേഷം 50 ദിവസത്തിനുള്ളില്‍ സായിബാബ സന്‍സ്താന്‍ ട്രസ്റ്റിന് സംഭാവനയായി ലഭിച്ചത് 31.73 കോടി രൂപ. ഇതില്‍ 4.53 കോടിയുടെ 500,1000 അസാധു നോട്ടുകളും 3.80 കോടി പുതിയ 2000, 500 നോട്ടുകളുമുണ്ട്. സംഭാവനപ്പെട്ടികള്‍ വഴി 18.96 കോടി, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി  4.25 കോടി, ബാങ്ക് ഡ്രാഫ്റ്റുകള്‍ വഴി 3.96 കോടി എന്നിങ്ങനെയാണ് സംഭാവന ലഭിച്ചത്. വി.ഐ.പി ഭക്തരുടെ ‘ദര്‍ശന്‍’, ‘ആരതി’ എന്നിവ വഴി 3.18 കോടി രൂപയും ഈ കാലയളവില്‍ ലഭിച്ചു. എന്നാല്‍, കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് പ്രതിദിന ശരാശരി സംഭാവന കുറഞ്ഞതായാണ് കണക്ക്. കഴിഞ്ഞ തവണ ഇത് 44.38 ലക്ഷമായിരുന്നെങ്കില്‍ നോട്ട് അസാധുവിനുശേഷം ഇത് 37.92 ലക്ഷമായി കുറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saibaba Temple
News Summary - Saibaba Temple Gets Rs 31.73 Crore in Donations Post Note Ban
Next Story