ലഹരി മരുന്ന് കേസിൽ മകളെ സഹായിക്കില്ല: അമൃത സിങ്ങിനെ പഴിച്ച് സെയ്ഫ് അലി ഖാൻ
text_fieldsമുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ മകൾ സാറ അലി ഖാനും ഉൾപ്പെട്ടതിൽ അതൃപ്തി പ്രകടിപ്പിച്ച് സെയ്ഫ് അലി ഖാൻ. ശ്രദ്ധ കപൂർ, ദീപിക പദുക്കോൺ, രാകുൽ പ്രീത് സിങ്, സിമോൺ ഖമ്പട്ട, എന്നിവർക്കൊപ്പം സാറയെയും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തിരുന്നു.
സാറ കേസിൽ ഉൾപ്പെട്ടതിൽ സെയ്ഫ് അലി ഖാനും പട്ടൗഡി കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ സാറയുടെ സംരക്ഷണ ചുമതലയുണ്ടായിരുന്ന അമൃത സിങ്ങിനോട് സെയ്ഫ് അതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. സാറയുടെ മാതാവായ അമൃത സിങ്ങും മകൾക്ക് പ്രത്യക്ഷമായി പിന്തുണ നൽകിയിട്ടില്ല.
സാറയുടെ കരിയറും സാമ്പത്തിക ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങളും നോക്കി നടത്തിയിരുന്നത് അമൃത സിങ്ങായിരുന്നു. അതിനാൽ, മകൾ മയക്കു മരുന്ന് ഇടപാടിൽ സാറ ഉൾപ്പെട്ടതിെൻറ പേരിൽ സെയ്ഫ് അലി ഖാൻ അമൃതയെ കുറ്റപ്പെടുത്തിയെന്നാണ് റിപ്പോൾട്ട്.
സാറയെ ഒരു തരത്തിലും സഹായിക്കേണ്ടെന്ന് സെയ്ഫ് അലി ഖാൻ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്. വിഷയത്തിൽ നിന്ന് വിട്ടുനിൽക്കാൻ ലാൽ സിംഗ് ചദ്ദയുടെ ഷൂട്ടിങ്ങിനായി ഡൽഹിയിലേക്ക് തിരിച്ച കരീനക്കൊപ്പം സെയ്ഫും മാറി. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയർപേഴ്‌സണായിരുന്ന സെയ്ഫിെൻറ മാതാവ് ഷർമിള ടാഗോറും ആരോപണങ്ങളിൽ നിന്നും കേസുകളിൽ നിന്നും മാറി നിൽക്കുകയാണ്.
മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ റിയ ചക്രബർത്തിയുടെ മൊഴിയിലും വാട്ട്‌സ്ആപ്പ് ചാറ്റുകൾ, സന്ദേശങ്ങൾ എന്നിവയിലും സാറയെ കുറിച്ചുള്ള സൂചന ഉണ്ടായിരുന്നു. അറസ്റ്റിലായ മയക്കുമരുന്ന് ഇടപാടുകാരെ ചോദ്യം ചെയ്തതിന് ശേഷമാണ് സാറ ഉൾപ്പെടെയുള്ള താരങ്ങളെ എൻ.സി.ബി വിളിപ്പിച്ചത്.
കേദാർനാഥ് എന്ന ചിത്രത്തിെൻറ ഷൂട്ടിങ്ങിനിടെയാണ് താൻ സുശാന്തിനോട് കൂടുതൽ അടുത്തതെന്ന് സാറാ അലി ഖാൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. നടനും കൂട്ടുകാർക്കുമൊപ്പം അവധിക്കാലം ചെലവഴിക്കാൻ തായ്‌ലൻഡിലേക്ക് പോയിട്ടുണ്ടെന്നും സുശാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും സാറ മൊഴി നൽകിയിരുന്നു. എന്നാൽ താൻ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന വാദത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് താരം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.