Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുപ്​കർ സഖ്യത്തിൽ...

ഗുപ്​കർ സഖ്യത്തിൽ വിള്ളൽ; സജ്ജാദ്​ ലോൺ രാജിവെച്ചു

text_fields
bookmark_border
ഗുപ്​കർ സഖ്യത്തിൽ വിള്ളൽ; സജ്ജാദ്​ ലോൺ രാജിവെച്ചു
cancel

ശ്രീനഗർ: ജമ്മു-കശ്​മീരി​‍െൻറ പ്രത്യേക പദവി പുനഃസ്​ഥാപനം ലക്ഷ്യമാക്കി ഏഴ്​ പാർട്ടികൾ ചേർന്നു രൂപവത്​കരിച്ച ഗുപ്​കർ സഖ്യത്തിൽ വിള്ളൽ. പീപ്​ൾസ്​ കോൺഫറൻസ്​ ചെയർമാൻ സജ്ജാദ്​ ലോൺ സഖ്യത്തിൽനിന്ന്​ രാജിവെച്ചു. ഗ​ുപ്​കർ സഖ്യത്തി​‍െൻറ ഔദ്യോഗിക വക്താവുകൂടിയായിരുന്നു സജ്ജാദ്​ ലോൺ. സഖ്യത്തിലെ ഘടക കക്ഷികൾ ലക്ഷ്യം മറന്നു പ്രവർത്തിക്കുന്നെന്നും അടുത്തു നടന്ന ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ വിമത സ്​ഥാനാർഥികളെ നിർത്തിയെന്നും ഗുപ്​കർ സഖ്യ തലവൻ ഫാറൂഖ്​ അബ്​ദുല്ലക്ക്​ നൽകിയ രാജിക്കത്തിൽ ലോൺ ആരോപിക്കുന്നു.

ജില്ല കൗൺസിലിൽ ഗുപ്​കർ സഖ്യം 110 സീറ്റിൽ വിജയം വരിച്ചെങ്കിലും പല സീറ്റിലും ഒൗദ്യോഗിക സ്​ഥാനാർഥികൾക്കെതിരെ നിന്ന വിമതർ വൻതോതിൽ വോട്ടു നേടിയെന്നും സഖ്യത്തിന്​ എതിരായ വികാരമായി അത്​ മാറിയെന്നും ലോൺ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ സഖ്യത്തിൽ തുടരാൻ ത​‍െൻറ പാർട്ടിക്കാവില്ലെന്ന്​ രാജിക്കത്തിൽ അദ്ദേഹം പറഞ്ഞു. സഖ്യം വിട്ടാലും ലക്ഷ്യത്തിനായി ഉറച്ചുനിൽക്കുമെന്നും സജ്ജാദ്​ ലോൺ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gupkar AllianceSajad Lone
Next Story