സാകിര്‍ നായിക്കിന്‍െറ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകളോട് എന്‍.ഐ.എ
text_fieldsന്യൂഡല്‍ഹി: ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായിക്കിന്‍െറയും അദ്ദേഹം നേതൃത്വം നല്‍കുന്ന ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍െറയും (ഐ.ആര്‍.എഫ്) മുഴുവന്‍ അക്കൗണ്ടും മരവിപ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. മതത്തിന്‍െറ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനെതിരെയുള്ള നിയമമായ ഐ.പി.സി സെക്ഷന്‍ 153-എ പ്രകാരം എന്‍.ഐ.എ സാകിര്‍ നായിക്കിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. യു.എ.പി.എ ചുമത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സാകിര്‍ നായിക്കിന്‍െറയും ഐ.ആര്‍.എഫിന്‍െറയും മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും അടിയന്തരമായി മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. നായിക്കിന്‍െറയും ഐ.ആര്‍.എഫിന്‍െറയും പണമിടപാട് സംബന്ധിച്ച പരിശോധനയും എന്‍.ഐ.എ നടത്തിയിരുന്നു. 2015 ഒക്ടോബറില്‍ ഐ.എസ് പ്രവര്‍ത്തകന്‍ അബൂ അനസ് ഐ.ആര്‍.എഫില്‍നിന്ന് 80,000 രൂപ സ്കോളര്‍ഷിപ് ഇനത്തില്‍ നേടിയതായി കണ്ടത്തെിയതിനെ തുടര്‍ന്നാണ് പുതിയ നീക്കമെന്നാണ് വിവരം. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായിരുന്ന അനസിനെ റിപ്പബ്ളിക് ദിനത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്നാരോപിച്ച് ജനുവരിയില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. അനസ് ഉള്‍പ്പെടെ അന്ന് അറസ്റ്റിലായ 16 പേര്‍ക്ക് ഐ.ആര്‍.എഫ് സ്കോളര്‍ഷിപ് ഇനത്തില്‍ 80,000 രൂപ വീതം വിതരണം ചെയ്തുവെന്ന് കണ്ടത്തെിയെന്നും എന്‍.ഐ.എ അവകാശപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഐ.ആര്‍.എഫിന്‍െറ വെബ്സൈറ്റും സാകിര്‍ നായിക്കിന്‍െറ വിഡിയോ സംഭാഷണങ്ങളും നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചതായും എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു. എന്‍.ഐ.എയുടെ അപേക്ഷ ആഭ്യന്തര മന്ത്രാലയം ഉടന്‍ വിവര സാങ്കേതിക മന്ത്രാലയത്തിന് കൈമാറും. ഇതോടെ വെബ്സൈറ്റിന്‍െറ യു.ആര്‍.എല്‍ ബ്ളോക്ക് ചെയ്യപ്പെടുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.