ബാർ ഉദ്ഘാടനം ചെയ്തത് റസ്റ്ററൻറാണെന്ന് തെറ്റിദ്ധരിപ്പിച്ച്; ഉടമകൾക്കെതിരെ നടപടി വേണം -സാക്ഷി മഹാരാജ്
text_fieldsലക്നോ: താൻ ഉദ്ഘാടനം ചെയ്ത നൈറ്റ് ക്ലബ്ബിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് പൊലീസിന് കത്തയച്ചു. തെറ്റിദ്ധരിപ്പിച്ചാണ് തന്നെ നൈറ്റ് ക്ലബ്ബ് ഉദ്ഘാടനത്തിന് കൊണ്ടുപോയതെന്ന് അദ്ദേഹം കത്തിൽ പറയുന്നു.
തെൻറ മണ്ഡലമായ ഉന്നാവോയിലെ അഭിഭാഷകൻ രാജൻ സിങ് ചൗഹാൻ ലക്നോ അലിഗഞ്ചിലെ റസ്റ്ററൻറ് ഉദ്ഘാടനത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്നെ കൂട്ടിക്കൊണ്ടുപോയത്. റസ്റ്ററൻറ് ഉടമകളായ സുമിത് സിങ്ങും അമിത് ഗുപ്തയും ഉദ്ഘാടനത്തിന് താൻ തന്നെ വേണമെന്ന് നിർബന്ധം പിടിച്ചതായി രാജൻ സിങ് ചൗഹാൻ തന്നോട് പറഞ്ഞു.
ഡൽഹിയിലേക്ക് വിമാനം കയറേണ്ട തിരക്കിലായതിനാൽ താൻ രണ്ട്- മൂന്ന് മിനുട്ടിനുള്ളിൽ റിബ്ബൺ മുറിച്ച് ഉദ്ഘാടനം നടത്തുകയും ചെയ്തു. പിന്നീട് മാധ്യമങ്ങളിലൂടെയാണ് അത് റസ്റ്ററൻറല്ല, നൈറ്റ് ക്ലബ്ബാണ് എന്ന് താനറിഞ്ഞത്. അത് മദ്യശാലയാണെന്നും ചിലർ പറഞ്ഞറിയാൻ കഴിഞ്ഞു. ഇതേതുടർന്ന് താൻ റസ്ററൻറിെൻറ ലൈസൻസ് ആവശ്യപ്പെട്ടപ്പോൾ ഉടമസ്ഥർ അത് കാണിച്ചു തന്നില്ല. അതിനർഥം എല്ലാകാര്യങ്ങളും അവർ ഗൂഢാലോചന നടത്തി നടപ്പാക്കുകയായിരുന്നു.
തെൻറ പവിത്രമായ പ്രതിഛായക്ക് കളങ്കം വരുത്തുന്നതായിരുന്നതാണ് ഇൗ സംഭവം. റസ്റ്ററൻറ് എന്ന വ്യാജേന നടത്തുന്ന ഇൗ ബാറിനെ കുറിച്ച് പൊലീസ് അന്വേഷിക്കണം. നിയമപരമായി എന്തെങ്കിലും തെറ്റായ പ്രവർത്തികൾ ഇവിടെ നടന്നിട്ടുണ്ടെങ്കിൽ സ്ഥാപനം അടച്ചു പൂട്ടണമെന്നും തട്ടിപ്പുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.