സുരക്ഷ കൂട്ടണമെന്ന് ആഭ്യന്തരമന്ത്രിയോട് സാക്ഷി മഹാരാജ്
text_fieldsന്യൂഡൽഹി: വധഭീഷണി വർധിച്ച സാഹചര്യത്തിൽ തനിക്ക് ഇസെഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. കഴിഞ്ഞ അഞ്ചു ദിവസങ്ങളായി തനിക്ക് ഭീഷണി കാളുകൾ നിരന്തരം വരുന്നു. തന്നെ കൊല്ലുമെന്നും ആശ്രമം കത്തിക്കുമെന്നുമാണ് ഭീഷണി. അയോധ്യ വിഷയത്തിലടക്കം ഹിന്ദുത്വ പ്രസ്താവനകൾ നിർത്തണമെന്നാവശ്യപ്പെട്ടാണ് വിളി.
നിലവിൽ കേന്ദ്ര സർക്കാറിെൻറ വൈ കാറ്റഗറി സുരക്ഷയുണ്ടെന്നും അത് ഉയർത്തണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് അയച്ച കത്തിൽ സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു. ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രതിയായ സാക്ഷി മഹാരാജ് നിരന്തരം വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു. ഡൽഹി ജുമാമസ്ജിദ് തകർക്കണമെന്നായിരുന്നു ദിവസങ്ങൾക്കുമുമ്പ് സാക്ഷി ആഹ്വാനംചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.