ഹിമാചൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം ഒരു വർഷത്തേക്ക് 30 ശതമാനം കുറച്ചു
text_fieldsഷിംല: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായ് കൂടുതൽ ഫണ്ട് വകയിരുത്താൻ മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ ശമ ്പളം വെട്ടികുറച്ച് ഹിമാചൽ പ്രദേശ് സർക്കാർ. മന്ത്രിമാർ, എം.എൽ.എമാർ, വിവിധ ബോർഡുകളിലെയും കോർപ്പറേഷനുകളിലെയു ം ചെയർമാൻമാർ, വൈസ് ചെയർമാൻമാർ എന്നിവരുടെ ശമ്പളം ഒരു വർഷത്തേക്ക് 30 ശതമാനം കുറക്കാനാണ് തീരുമാനം. ഇത് മന്ത്രിസഭാ യോഗം അംഗീകരിച്ചതായി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂർ അറിയിച്ചു.
രണ്ട് വർഷത്തേക്ക് എം.എൽ.എ ഫണ്ട് അനുവദിക്കില്ല. ഈ തുക സംസ്ഥാന സർക്കാറിൻെറ കോവിഡ് 19 ഫണ്ടിൽ നിക്ഷേപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഹിമാചൽ പ്രദേശിൽ ഇതുവരെ 19 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. രണ്ടു പേർ മരിക്കുകയും ചെയ്തു. ഇന്ന് കോവിഡ് സ്ഥിരീകരിക്കപ്പെട്ട നാലു പേർ ഉൾപ്പെടെ 15 പേർ ഡൽഹിയിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.