Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശമ്പളം ബാങ്ക്​...

ശമ്പളം ബാങ്ക്​ വഴിയാക്കിയ ഒാർഡിനൻസിന്​ രാഷ്​ട്രപതിയുടെ അനുമതി

text_fields
bookmark_border
ശമ്പളം ബാങ്ക്​ വഴിയാക്കിയ ഒാർഡിനൻസിന്​ രാഷ്​ട്രപതിയുടെ അനുമതി
cancel

ന്യൂഡൽഹി: ജീവനക്കാരുടെ ശമ്പളം ബാങ്ക്​ വഴിയാക്കാൻ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഒാർഡിനൻസിന്​ രാഷ്​ട്രപതി പ്രണബ്​ മുഖർജിയുടെ അനുമതി. ഡിസംബർ 28നാണ്​ സർക്കാർ ശമ്പളം ബാങ്ക്​ വഴിയാക്കാൻ നിർദേശിച്ചത്​.

1936ലെ ആക്​ട്​ അനുസരിച്ച്​ ശമ്പളം ബാങ്കുവഴി നൽകുന്നതിന് തൊഴിൽ ദാതാവ്​ ജീവനക്കാരോട്​ അനുമതി ചോദിക്കേണ്ടതുണ്ട്​. എന്നാൽ പുതിയ ഒാർഡിൻസോടുകൂടി കേന്ദ്രത്തിനും സംസ്​ഥാന സർക്കാറിനും ശമ്പളത്തുക ബാങ്കുകളിൽ നിക്ഷേപിക്കാൻ കഴിയും.

ഡിസംബർ 15ന്​ ഇതുസംബന്ധിച്ച ബില്ല്​ ലോക്​സഭയിൽ വെക്കുമെന്ന്​ തൊഴിൽ മന്ത്രി ബന്ദാരു ദത്താ​ത്രേയ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പാർല​​​​​െമൻറ്​ സ്​തംഭനാവസ്​ഥയിലായിരുന്നതിനാൽ അതിന്​ കഴിഞ്ഞിരുന്നില്ല.

നംവംബറിൽ 500, 1000 നോട്ടുകൾ പിൻവലിച്ചതുമൂലം തൊഴിൽ ദാതാക്കൾ ജീവനക്കാർക്ക്​ പണം കറൻസിയായി നൽകാൻ പ്രയാസമുണ്ടായതിനെ തുടർന്നാണ്​ കേന്ദ്രം ഇൗ നിയമം കൊണ്ടുവന്നത്​. സർക്കാർ പുറപ്പെടുവിക്കുന്ന ഒാർഡിനൻസ്​ ആറുമാസത്തിനകം പാർല​​​​മ​െൻറിൽ പാസാക്കണമെന്നാണ്​ നിയമം.​

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pranab mukherjee
News Summary - Salaries through banks ordinance
Next Story