ലഫ്. ഗവർണർമാർക്ക് ഇനി ശമ്പളം 2.25 ലക്ഷം
text_fieldsന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്. ഗവർണർമാരുടെ ശമ്പളാനുകൂല്യങ്ങൾ ഗണ്യമായി ഉയർത്താൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്ര സർക്കാറിലെ സെക്രട്ടറിമാർക്കു തുല്യമായ ശമ്പളാനുകൂല്യങ്ങളാണ് നൽകുക. ഇപ്പോൾ കിട്ടുന്ന അടിസ്ഥാന ശമ്പളം പ്രതിമാസം 80,000 രൂപയുള്ളത് 2.25 ലക്ഷമായി ഉയരും.
രാഷ്ട്രപതിക്ക് അഞ്ചു ലക്ഷം, ഉപരാഷ്ട്രപതിക്ക് നാലു ലക്ഷം, ഗവർണർമാർക്ക് മൂന്നര ലക്ഷം എന്നിങ്ങനെയാണ് അടുത്തകാലത്ത് പുതുക്കിയ ശമ്പളം. 2016 ജനുവരി ഒന്നു മുതൽ ഏഴാം ശമ്പള കമീഷൻ ശിപാർശകൾ നടപ്പാക്കിയപ്പോൾ കാബിനറ്റ് സെക്രട്ടറിയുടെ ശമ്പളം രണ്ടര ലക്ഷമായും സെക്രട്ടറിമാരുടേത് രണ്ടേകാൽ ലക്ഷമായും ഉയർത്തി നിശ്ചയിച്ചിരുന്നു.
ഇന്ത്യയിൽ ഏഴു കേന്ദ്രഭരണ പ്രദേശങ്ങളുണ്ട്. ഡൽഹി, പുതുച്ചേരി, അന്തമാൻ-നികോബാർ, ലക്ഷദ്വീപ്, ചണ്ഡിഗഢ്, ദാദ്ര-നാഗർഹവേലി, ദാമൻ-ദിയു എന്നിവയാണ് അവ. ചണ്ഡിഗഢിെൻറ മേൽേനാട്ടം പഞ്ചാബ് ഗവർണർക്കാണ്.
ലക്ഷദ്വീപ്, ദാദ്ര-നാഗർഹവേലി, ദാമൻ-ദിയു എന്നിവിടങ്ങളിൽ അഡ്മിനിസ്ട്രേറ്റർമാരാണ്. ഡൽഹി, പുതുച്ചേരി, അന്തമാൻ-നികോബാർ എന്നിവിടങ്ങളിലാണ് ലഫ്. ഗവർണർമാരുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.