വേതനവർധന: സൈനികരുടെ ആവശ്യം കേന്ദ്രം നിരാകരിച്ചു
text_fieldsന്യൂഡൽഹി: സായുധസേനയിലെ ജൂനിയർ കമീഷൻഡ് ഒാഫിസർമാർ (ജെ.സി.ഒ) ഉൾപ്പെടെ 1.12 ലക്ഷം സൈനികരെ ഉയർന്ന സൈനിക സേവന വേതനത്തിെൻറ പരിധിയിൽ (എം.എസ്.പി) ഉൾപ്പെടുത്തണമെന്ന ദീർഘകാല ആവശ്യം കേന്ദ്രസർക്കാർ നിരസിച്ചു. ധനമന്ത്രാലയത്തിെൻറ തീരുമാനം വേദനിപ്പിക്കുന്നതാണ് സൈനികവൃത്തങ്ങൾ പറഞ്ഞു. എത്രയുംവേഗം തീരുമാനം പുനഃപരിശോധിക്കണമെന്ന് സൈനികർ ആവശ്യപ്പെട്ടു. വേതനത്തിൽ 5500 മുതൽ 10,000 രൂപവരെ വർധനയാണ് ഇതിലൂടെ ലഭ്യമാകേണ്ടിയിരുന്നത്.
ആവശ്യം അംഗീകരിച്ചാൽ സർക്കാറിന് 610 കോടിയുടെ വാർഷിക ബാധ്യതയുണ്ടാകും. ജെ.സി.ഒമാർ ഗ്രൂപ് ബി ഗസറ്റഡ് ഒാഫിസർമാരായതിനാലും സർവിസ് കാലയളവ് പരിഗണിച്ചും ജവാന്മാർക്ക് കൊടുക്കുന്ന വേതനം നൽകാതിരിക്കുന്നത് ശരിയല്ലെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സൈനിക ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഇക്കാര്യം പ്രതിരോധ മന്ത്രാലയത്തെ ശക്തമായി ബോധ്യപ്പെടുത്തിയിരുന്നതാണ്. കഴിഞ്ഞ നവംബറിലാണ് ജെ.സി.ഒമാർ ഗസറ്റഡ് ഒാഫിസർമാരല്ലെന്ന ഉത്തരവ് തിരുത്തി പുതിയ ഉത്തരവ് ഇറക്കിയത്.
എന്നാൽ, ഇതേ പദവിയിലുള്ള മറ്റ് സൈനിക വിഭാഗങ്ങൾക്ക് നൽകുന്ന വേതനം ലഭിക്കാത്തതിൽ സൈനികർക്കിടയിൽ അതൃപ്തി നിലനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.