തോക്ക് കൈവശംവച്ച കേസ്: സൽമാൻ ഖാനെ വെറുതെവിട്ടു
text_fieldsന്യൂഡൽഹി: നിയമവിരുദ്ധമായി തോക്ക് കൈവശം സൂക്ഷിച്ച കേസിൽ നടൻ സൽമാൻ ഖാനെ കോടതി കുറ്റവിമുക്തനാക്കി. കേസിൽ തെളിവില്ലെന്ന് കണ്ടാണ് നടനെ ജോധ്പൂർ സി.ജെ.എം കോടതി കുറ്റവിമുക്തനാക്കിയത്. സംഭവം നടന്ന് പതിനെട്ടു വർഷങ്ങൾക്കു ശേഷമാണ് വിധി. കോടതിയുടെ നിർദേശ പ്രകാരം സൽമാൻ കോടതിയിൽ ഹാജരായിരുന്നു. കഴിഞ്ഞ ഡിസംബർ ഒൻപതിന് കേസിന്റെ അന്തിമ വിചാരണ അവസാനിച്ചുവെങ്കിലും വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
1998 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ജോധ്പൂരിലെ കങ്കാണി ഗ്രാമത്തില്‍ 'ഹം സാഥ് സാഥ് ഹെ' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നിരുന്നു. ഈ കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച സല്‍മാന്‍ ഖാനെ ഹൈകോടതി കുറ്റവിമുക്തനാക്കിയിരുന്നു. കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.