Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'സൽമാൻ ഖാൻ ലഹരി...

'സൽമാൻ ഖാൻ ലഹരി ഉപയോഗിക്കുന്നു, ഷാറൂഖ് ഖാന്റെ മകൻ പിടിയിലായത് മയക്കുമരുന്ന് ഉപയോഗത്തിനിടെ'; വിവാദ പ്രസംഗവുമായി രാംദേവ്

text_fields
bookmark_border
സൽമാൻ ഖാൻ ലഹരി ഉപയോഗിക്കുന്നു, ഷാറൂഖ് ഖാന്റെ മകൻ പിടിയിലായത് മയക്കുമരുന്ന് ഉപയോഗത്തിനിടെ; വിവാദ പ്രസംഗവുമായി രാംദേവ്
cancel

ലഖ്നോ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന ആരോപണവുമായി യോഗ ഗുരു ബാബ രാംദേവ്. ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട കാര്യവും ചൂണ്ടിക്കാണിച്ച അദ്ദേഹം, ചലച്ചിത്ര, രാഷ്ട്രീയരംഗങ്ങളിലെല്ലാം ലഹരി പിടിമുറുക്കിയിരിക്കുകയാണെന്നും പറഞ്ഞു.

മൊറാദാബാദിൽ മയക്കുമരുന്ന് വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് രാംദേവിന്റെ വിവാദ പരാമർശങ്ങൾ. പ്രസംഗത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ''സൽമാൻ ഖാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. ആമിർ ഖാനെക്കുറിച്ച് അറിയില്ല. മയക്കുമരുന്ന് ഉപയോഗത്തിനിടെയാണ് ഷാറൂഖ് ഖാന്റെ മകൻ പിടിയിലായതും ജയിലിൽ കഴിഞ്ഞതും. നടിമാരുടെ കാര്യം ദൈവത്തിനേ അറിയൂ'', രാംദേവ് പറഞ്ഞു.

സിനിമാ വ്യവസായത്തിൽ മയക്കുമരുന്ന് വ്യാപകമാണെന്നും ഇത് രാഷ്ട്രീയത്തിലുമുണ്ടെന്നും രാംദേവ് ആരോപിച്ചു. തെരഞ്ഞെടുപ്പ് സമയങ്ങളിൽ മദ്യം വിതരണം ചെയ്യുന്നു. എല്ലാതരത്തിലുമുള്ള ലഹരി ആസക്തിയിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കണമെന്ന് നമ്മൾ പ്രതിജ്ഞയെടുക്കണം. ഇതിനായി ഒരു മൂവ്‌മെന്റ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh Khanbaba ramdevdrugssalman khan
News Summary - 'Salman Khan consumes drugs, Shah Rukh Khan's son caught on drugs'; Ramdev with a controversial speech
Next Story