ഗണേശ വിഗ്രഹത്തിന് മുമ്പിൽ കൈകൂപ്പി സൽമാൻ ഖാൻ; വീട്ടിലെത്തിയ നടന്റെ ചിത്രങ്ങൾ പങ്കുവെച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി
text_fieldsമുംബൈ: ഗണേശ ചതുർഥി ആഘോഷത്തിൽ പങ്കെടുക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിണ്ഡെയുടെ മുംബൈയിലെ വീട്ടിലെത്തി ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ. സഹോദരി അർപ്പിത ഖാനൊപ്പമാണ് നടൻ എത്തിയത്. നടനെയും സഹോദരിയെയും മുഖ്യമന്ത്രി പൂച്ചെണ്ടും ഷാളും നൽകി സ്വീകരിച്ചു. സൽമാൻ ഖാൻ ഗണേഷ വിഗ്രഹത്തിന് മുമ്പിൽ കൈകൂപ്പി നിൽക്കുന്നതിന്റെയടക്കമുള്ള നിരവധി ചിത്രങ്ങൾ മുഖ്യമന്ത്രി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. മുകേഷ് അംബാനി, നിത അംബാനി എന്നിവരുടെ വീട്ടിൽ നടന്ന ഗണേശോത്സവത്തിലും സൽമാൻ പങ്കാളിയായി.
സെപ്റ്റംബർ എട്ടിന് സഹോദരി അർപ്പിതയും ഭർത്താവും നടനുമായ ആയുഷ് ശർമയും വീട്ടിലൊരുക്കിയ ഗണേശ ചതുർഥി ആഘോഷത്തിൽ സൽമാനും സഹോദരങ്ങളായ സൊഹൈൽ ഖാൻ, അർബാസ് ഖാൻ തുടങ്ങിയവരും നൃത്തം ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
എ.ആർ മുരുകദോസ് സംവിധാനം ചെയ്യുന്ന ‘സിക്കന്ദർ’ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സൽമാൻ ഖാൻ. കാജൽ അഗർവാൾ, രശ്മിക മന്ദാന എന്നിവരാണ് നായികമാരായെത്തുന്നത്. ചിത്രം 2025ലെ പെരുന്നാൾ ദിനത്തിൽ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.