Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൃഷ്ണമൃഗ വേട്ടക്കേസിൽ...

കൃഷ്ണമൃഗ വേട്ടക്കേസിൽ സൽമാന് സുപ്രീംകോടതി നോട്ടീസ്

text_fields
bookmark_border
കൃഷ്ണമൃഗ വേട്ടക്കേസിൽ സൽമാന് സുപ്രീംകോടതി നോട്ടീസ്
cancel

ന്യൂഡൽഹി: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് സുപ്രീംകോടതി നോട്ടീസ് അയച്ചു. കേസിൽ നടനെ വെറുതെ വിട്ട ഹൈകോടതി വിധിക്കെതിരെ രാജസ്ഥാൻ സർക്കാറാണ് സുപ്രീംകോടതിയെ സമീപിച്ചത്.

കേസിൽ ഈ വർഷം ജൂലൈ മാസത്തിലാണ് രാജസ്ഥാൻ ഹൈകോടതി സൽമാൻ ഖാനെ വെറുതെ വിട്ടത്. ജോധ്പൂരിൽ വെച്ച് സൽമാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് രണ്ടു കേസുകൾ നിലവിലുണ്ടായിരുന്നു. കേസിലെ പ്രധാന സാക്ഷി അപ്രത്യക്ഷനായതിനെ തുടർന്ന് ക്രോസ് വിസ്താരം നടത്താൻ കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

എന്നാൽ ഹൈകോടതി വിധി പുറപ്പെടുവിച്ചതിന് പിറകെ സൽമാന്‍റെ ഡ്രൈറായിരുന്ന സാക്ഷി പ്രത്യക്ഷപ്പെടുകയും സൽമാൻ മാനിനെ വേട്ടയാടിയതായി പറയുകയും ചെയ്തിരുന്നു.

1998ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം രണ്ടു കേസുകളിലായി സൽമാന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒരു വർഷവും ആറു വർഷവും വീതം ശിക്ഷ വിധിക്കുകയും ചെയ്തു. ഈ കേസിലാണ് പിന്നീട് രാജസ്ഥാൻ ഹൈകോടതി സൽമാനെ കുറ്റവിമുക്തനാക്കിയത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman khanchinkara poaching case
News Summary - Salman Khan Issued Supreme Court Notice
Next Story