സൽമാൻ ഖുർഷിദിന്റെ പുസ്തകം നിരോധിക്കില്ല; ഹരജി ഡൽഹി ഹൈകോടതി തള്ളി
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് രചിച്ച പുസ്തകത്തിെൻറ പ്രസാധനം, വിതരണം, വിൽപന എന്നിവ നിരോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി ഡൽഹി ഹൈകോടതി തള്ളി. ബാബരി മസ്ജിദ് കർസേവകർ തകർത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മുൻ കേന്ദ്രമന്ത്രി കൂടിയായ ഖുർഷിദ് തയാറാക്കിയ 'സൺറൈസ് ഓവർ അയോധ്യ: നേഷൻ ഹുഡ് ഇൻ അവർ ടൈംസ്' എന്ന പുസ്തകത്തിനെതിരെ അഭിഭാഷകനായ വിനീത് ജിൻഡലാണ് കോടതിയെ സമീപിച്ചത്.
പുസ്തകത്തിൽ ഹിന്ദുത്വത്തെ തീവ്രവാദി സംഘങ്ങളായ െഎ.എസിനോടും ബോകോ ഹറാമിനോടും ഉപമിക്കുന്നത് മതങ്ങൾക്കിടയിൽ സംഘട്ടനത്തിന് കാരണമാകുമെന്ന് ഹരജിക്കാരൻ വാദിച്ചു. 'ആളുകളോട് ഇൗ പുസ്തകം വാങ്ങുകയോ വായിക്കുകയോ ചെയ്യരുതെന്ന് പറയൂ'വെന്ന് കോടതി പരിഹസിച്ചു. 'മോശമായി എഴുതിയ പുസ്തകമാണെന്നും നല്ലത് വായിക്കാൻ പറയൂ'വെന്നും കോടതി കൂട്ടിച്ചേർത്തു.
സമൂഹത്തിെൻറ സമാധാനം തകർക്കുന്നതാണ് പുസ്തകമെന്നും സമാധാനം കാത്തുസൂക്ഷിക്കാൻ ഏവർക്കും ബാധ്യതയുണ്ടെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. 'ആളുകൾക്ക് വികാരം വ്രണപ്പെടാൻ തുടങ്ങിയാൽ എന്തു ചെയ്യാനെന്ന്' ചോദിച്ച ജഡ്ജി, പരാതി തള്ളുന്നതായും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.