നോട്ട് ക്ഷാമം: മധ്യപ്രദേശിൽ ജനങ്ങൾ റേഷൻകട കൊള്ളയടിച്ചു
text_fields
ഛത്തർപൂർ: നിത്യോപയോഗ സാധനങ്ങൾക്ക് ക്ഷാമമുണ്ടായതിനെ തുടർന്ന് മധ്യപ്രദേശിൽ ജനങ്ങൾ റേഷൻകട കൊള്ളയടിച്ചു. നോട്ടുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം പുറത്തു വന്നതോടെ ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ പലതും വാങ്ങിക്കുവാൻ സാധിച്ചിരുന്നില്ല. ഇതോടപ്പം രാജ്യത്ത് ഉപ്പിന് വില കൂടുമെന്ന പ്രചാരണവുമാണ് റേഷൻ കട കൊള്ളയടിക്കുന്നതിലേക്ക് ജനങ്ങളെ നയിച്ചതെന്നാണ് സൂചന.
#WATCH: Madhya Pradesh (11/11/16): Locals robbed ration shop in Chattarpur after owners refused to give ration pic.twitter.com/TAF0yau9U9
— ANI (@ANI_news) November 12, 2016
നോട്ടുകൾക്ക് ക്ഷാമം നേരിട്ടതിനെ തുടർന്ന് ആളുകൾ കട കൊള്ളയടിച്ചു എന്നാണ് കടയുടമ പറയുന്നത്. എന്നാൽ മറ്റൊരു വാദവും നിലവിലുണ്ട്. ഇൗ റേഷൻ കടയിൽ നിന്ന് ജനങ്ങൾക്ക് നാലു മാസമായി റേഷൻ സാധനങ്ങളൊന്നും കൊടുത്തിെല്ലന്നും ഇതാണ് ജനങ്ങളെ പ്രകോപിപ്പിച്ചതെന്നുമാണ് മറുവാദം.
ഉപ്പിെൻറ വില ഉത്തർപ്രദേശ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ 700 രുപ വരെ ഉയരുമെന്ന് പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇതും റേഷൻ കട കൊള്ളയടിക്കുന്നതിലേക്ക് നയിച്ചു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.