നോട്ട് അസാധു: മോദിക്ക് സല്യൂട്ട് -ശത്രുഘ്നൻ സിൻഹ
text_fieldsന്യൂഡൽഹി: നോട്ട് പിൻവലിക്കൽ തീരുമാനത്തെ വിമർശിച്ചുകൊണ്ടുള്ള തെൻറ പ്രസ്താവനക്ക് വിശദീകരണവുമായി മുതിർന്ന ബി.ജെ.പി നേതാവ് ശത്രുഘ്നൻ സിൻഹ . നോട്ട് പിൻവലിച്ച മോദിയുടെ തീരുമാനത്തെ സല്യൂട്ട് ചെയ്യുന്നു. എന്നാൽ ഇത് നടപ്പിലാക്കുന്നതിൽ അദേഹത്തിനും ഉപദേശകർക്കും വീഴ്ച സംഭവിച്ചു. ഇതു മൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നത് രാജ്യത്തിലെ ഗ്രാമീണ ജനതയും സ്ത്രീകളുമാണ്.എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് സിൻഹ ഇക്കാര്യം അഭിപ്രായപ്പെട്ടത്.
ശത്രുഘൻ സിൻഹ കോൺഗ്രസിലേക്ക് പോവുന്നതാണ് നല്ലത് എന്ന ബിഹാറിലെ ബി.ജെ.പി നേതാവ് മംഗൽ പാണ്ഡയുടെ പ്രസ്താവനക്കും ശത്രുഘ്നൻ സിൻഹ അഭിമുഖത്തിൽ മറുപടി പറഞ്ഞു. 28 വർഷമായി ഞാൻ പാർട്ടിക്കായി പ്രവർത്തിക്കുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ഇവർ ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതെന്ന് അറിയില്ലെന്നും അേദഹം കൂട്ടിച്ചേർത്തു.
അദ്വാനിയോട് അടുത്തു നിൽക്കുന്ന നേതാവാണ്ശത്രുഘ്നൻ സിൻഹ. ദേശീയ രാഷ്ട്രീയത്തിൽ നരേന്ദ്ര മോദിയുടെ കടന്നു വരവോടി കൂടി ശത്രുഘ്നൻസിൻഹയെ പോലുള്ള നേതാക്കൾക്ക് പ്രസ്കതി നഷ്ടമായി. ഇതാണ് മോദിയുടെ തീരുമാനത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്താൻ സിൻഹയെ പ്രേരിപ്പിച്ചെതന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.