ടി.വി ചർച്ചക്കിടെ സംഘർഷം; സമാജ്വാദി പാർട്ടി നേതാവ് കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: ടി.വി ചർച്ചക്കിെട സമാജ്വാദി, ബി.ജെ.പി പാർട്ടി നേതാക്കൾ തമ്മിൽ സംഘർഷം. സമാജ് വാദി പാർട്ടി നേതാവ് അനുരാഗ് ബഡോറിയ, ബി.ജെ.പിയുടെ ഗൗരവ് ബാട്ടിയ എന്നിവർ തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ സമാജ്വാദി പാർട്ടി നേതാവിെന പൊലീസ് കസ്റ്റഡിയിലെടുത്തു.
നോയിഡയിലെ സെക്ടർ 16 എ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചാനലിെൻറ ചർച്ചക്കിടെയാണ് സംഘർഷമുണ്ടായതെന്ന് എസ്.പി അജയ് പാൽ ശർമ്മ പറഞ്ഞു. ബി.ജെ.പി നേതാവിെൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് സമാജ്വാദി പാർട്ടി വക്താവിനെ കസ്റ്റഡിയിലെടുത്തത്.
സംഭവത്തിെൻറ വീഡിയോ ദൃശ്യങ്ങൾ സമർപ്പിക്കാൻ ചാനലിനോട് നിർദേശിച്ചിട്ടുടെണ്ടന്നും പൊലീസ് . അനുരാഗിനെ പിന്നീട് എക്സ്പ്രസ്വേ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.