അഭിപ്രായ സർവേകൾ ഉടൻ നിരോധിക്കണമെന്ന് സമാജ്വാദി പാർട്ടി
text_fieldsലഖ്നോ: അഭിപ്രായ സർവേകൾ ഉടൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമാജ്വാദി പാർട്ടി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് എസ്.പി ഇതുസംബന്ധിച്ച് കത്തെഴുതി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണ് ഉത്തർപ്രദേശിൽ നടക്കുന്നതെന്ന് എസ്.പി നേതാവ് നരേഷ് ഉത്തം പട്ടേൽ പറഞ്ഞു.
ജനുവരി എട്ടാം തീയതി യു.പി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിച്ചു. ആദ്യഘട്ട വോട്ടെടുപ്പിനുള്ള പത്രികകളും സമർപ്പിച്ചു. ഇപ്പോഴും വാർത്ത ചാനലുകൾ അഭിപ്രായ സർവേകൾ പുറത്ത് വിടുകയാണ്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ നഗ്നമായ ലംഘനമാണെന്ന് എസ്.പി ആരോപിക്കുന്നു.
കഴിഞ്ഞ ഒക്ടോബറിൽ ബി.എസ്.പി നേതാവ് മായാവതിയും അഭിപ്രായ സർവേകൾ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന അഭിപ്രായ സർവേകൾ സ്വതന്ത്രമായ വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്നായിരുന്നു മായാവതിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.