Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിക്കെതി​രായ...

മോദിക്കെതി​രായ എസ്​.പി സ്ഥാനാർഥി തേജ്​ ബഹാദൂറിൻെറ പത്രിക തള്ളി

text_fields
bookmark_border
tej-bahadur-yadav
cancel

വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതി​െര വാരാണസിയിൽ മത്സര രംഗത്തിറങ്ങിയ തേജ്​ ബഹാദൂർ ധാപ്പയുടെ നാമനിർദേശ പത്രിക ജില്ലാ തെരഞ്ഞെടുപ്പ്​ ഓഫീസർ തള്ളി. സമാജ്​വാദി പാർട്ടി സ്ഥാനാർഥിയായാണ്​ മുൻ ബി.എസ്​.എഫ്​ ജവാൻ കൂടിയായ​ തേജ്​ ബഹാദൂർ ധാപ്പ പത്രിക നൽകിയിരുന്നത്.

ബി.എസ്​.എഫിൽ നിന്ന്​ പുറത്താക്കിയത്​ നാമനിർദേശ പത്രികയിൽ വ്യക്തമാക്കാത്തതാണ്​ പത്രിക തള്ളാൻ കാരണം. നേരത്തെ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകിയ ശാലിനി യാദവിനെ മാറ്റിയാണ്​​ സമാജ്​വാദി പാർട്ടി തേജ്​ ബഹാദൂറിനെ സ്ഥാനാർഥിയാക്കിയത്​​.

വരണാധികാരി തെറ്റായ രീതിയിലാണ്​ തൻെറ പത്രിക തള്ളിയതെന്ന്​ തേജ്​ ബഹാദൂർ ആരോപിച്ചു. ഇന്നലെ 6.15ന്​ രേഖകൾ സമർപ്പിക്കാനായിരുന്നു തങ്ങളോട്​ ആവശ്യപ്പെട്ടത്​. ആവശ്യപ്പെട്ട രേഖകൾ സമർപ്പിച്ചു. എന്നിട്ടും പത്രിക തള്ളുകയായിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും തേജ്​ ബഹാദൂർ പറഞ്ഞു.

സൈന്യത്തിലെ മോശം ഭക്ഷണത്തെ കുറിച്ച്​ സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചതിന് ബി.എസ്​.എഫിൽ നിന്ന്​​ പൂറത്താക്കപ്പെട്ട വ്യക്തിയാണ്​ തേജ്​ ബഹാദൂർ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samajwadi PartyvaranasiTej Bahadur Yadavmalayalam newsSP Candidatenomination rejected
News Summary - Samajwadi Party candidate Tej Bahadur Yadav’s nomination for Varanasi rejected -india news
Next Story