ദീപക് മിശ്രക്കെതിരായ ഇംപീച്ച്മെൻറ് പ്രമേയത്തെ പിന്തുണക്കുമെന്ന് എസ്.പി
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ പ്രതിപക്ഷത്തിന്റെ ഇംപീച്ച്മെൻറ് പ്രമേയത്തെ പിന്തുണക്കുമെന്ന് സമാജ് വാദി പാർട്ടി. എസ്.പി നേതാവ് ഗൻശ്യാം തിവാരിയാണ് പാർട്ടി നിലപാട് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഇംപീച്ച്മെൻറ് പ്രമേയത്തോടൊപ്പം നിൽക്കുക എന്നതാണ് പാർട്ടി നിലപാട്. സ്വതന്ത്രവും ചോദ്യം ചെയ്യാനാവാത്തതുമായ നീതിന്യായവ്യവസ്ഥക്കും വേണ്ടിയാണ് പാർട്ടി ഈ നിലപാട് സ്വീകരിക്കുന്നതെന്നും ഗൻശ്യാം തിവാരി പറഞ്ഞു.
ബജറ്റ് സമ്മേളനത്തിൽ തന്നെ 50 എം.പിമാരുടെ ഒപ്പ് ശേഖരിച്ച് രാജ്യസഭയിൽ ഇംപീച്ച്മെൻറ് നോട്ടീസ് കൊടുക്കാനാണ് ചർച്ചകൾ പുരോഗമിക്കുന്നത്. പാർലമെൻറിൽ ഇംപീച്ച്മെൻറ് പ്രമേയം കൊണ്ടു വരുന്നതിെൻറ സാധ്യതകൾ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സി.പി.എം, എൻ.സി.പി തുടങ്ങിയ പാർട്ടികൾ നേരത്തെ ചർച്ച ചെയ്തിരുന്നു. ഈ വിഷയത്തിൽ തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സുപ്രീംകോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ വാർത്താസമ്മേളനം നടത്തിയതിന് ആധാരമായ വിഷയങ്ങൾ മാസങ്ങൾ കഴിഞ്ഞിട്ടും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഗൗരവത്തോടെ കണക്കിലെടുത്തില്ലെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. മുതിർന്ന ജഡ്ജിമാരായ ജെ.എസ് ചെലമേശ്വർ, രഞ്ജൻ ഗൊഗേയ്, എം.ബി ലോകൂർ, കുര്യൻ ജോസഫ് എന്നിവരാണ് ദീപക് മിശ്രക്കെതിരെ പരസ്യമായി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.