“ജാതി സെൻസസ് നടത്തും”; പ്രകടന പത്രിക പുറത്തിറക്കി സമാജ്‌വാദി പാർട്ടി
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി സമാജ്‌വാദി പാർട്ടി. 2025-ഓടെ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ്, എം.എസ്.പിക്ക് നിയമപരമായ ഗ്യാരണ്ടി, അഗ്നിപഥ് പദ്ധതി റദ്ദാക്കൽ എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ. പിന്നാക്ക, ദലിത്, ന്യൂനപക്ഷ സമുദായങ്ങളുടെ സർക്കാറായിരിക്കും തങ്ങളുടേത് എന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വ്യക്തമാക്കി.
“നിരവധി സാമൂഹിക സംഘടനകളുമായും വ്യക്തികളുമായും ചർചചെയ്ത ശേഷമാണ് പ്രകടന പത്രിക തയാറാക്കിയത്. ഇൻഡ്യ സംഘം കേന്ദ്രത്തിൽ സർക്കാർ രൂപീകരിച്ചാൽ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഭരണഘടനയും രാജ്യവും സുരക്ഷിതമായി നിലനിൽക്കണമെങ്കിൽ ബി.ജെ.പിയെ പരാജയപ്പെടുത്തണം” -അഖിലേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സർക്കാറിന് യുവതക്ക് തൊഴിൽ നൽകുന്നതിലോ രാജ്യത്തിന്‍റെ അതിർത്തി സംരക്ഷിക്കുന്നതിലോ താൽപ്പര്യം ഇല്ലെന്നതാണ് അഗ്നിപഥ് പദ്ധതി തെളിയിക്കുന്നതെന്ന് അഖിലേഷ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.