ഉത്തർപ്രദേശ് െതരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി-വെൽഫെയർ പാർട്ടി ധാരണ
text_fieldsന്യൂഡൽഹി: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമാജ്വാദി പാർട്ടി പ്രസിഡൻറും മുൻ യു.പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും വെൽഫെയർ പാർട്ടി അഖിലേന്ത്യ പ്രസിഡൻറ് എസ്.ക്യു.ആർ ഇല്യാസും ചർച്ച നടത്തി. ഉത്തർപ്രദേശിലെ ചെറുതും മതേതരവുമായ എല്ലാ പാർട്ടികളെയും ചേർത്തുനിർത്തി ശക്തമായ മുന്നണിയുണ്ടാക്കി അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപിക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
രണ്ടുമാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് വെൽഫെയർ പാർട്ടി - എസ്.പി തെരഞ്ഞെടുപ്പ് ചർച്ച നടക്കുന്നത്. ബി.ജെ.പിക്കെതിരെ പരമാവധി വോട്ടുകൾ ഒന്നിപ്പിക്കാനുള്ള ശ്രമത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ യോജിച്ച് പ്രവർത്തിക്കാൻ ഇരു പാർട്ടികളും തീരുമാനിച്ചു.
വൈകാരിക വിഷയങ്ങൾ ഉയർത്തി രാജ്യത്തിെൻറ ജനാധിപത്യ മതേതര പ്രകൃതം മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് അഖിലേഷ് യാദവ് ചർച്ചയിൽ പറഞ്ഞു.ബി.ജെ.പിയുടെ തോൽവി ഉറപ്പാക്കുന്നതിന് എസ്.പിയുമായി ചേർന്ന് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് എസ്.ക്യു.ആർ ഇല്യാസ് ചർച്ചക്ക് ശേഷം അറിയിച്ചു. ഉത്തർപ്രദേശിലെ യോഗി സർക്കാറിെൻറ ജനവിരുദ്ധ നയങ്ങളും ഭിന്നിപ്പിക്കൽ തന്ത്രങ്ങളും തുറന്നുകാട്ടും.
ജനങ്ങളെ അടിമകളാക്കാൻ ഭിന്നിപ്പിക്കൽ രാഷ്ട്രീയം കളിക്കുകയാണ് ബി.ജെ.പിയെന്ന് ഇല്യാസ് അഖിലേഷിനോട് പറഞ്ഞു.അതിൽനിന്ന് തൊഴിലില്ലായ്മ, പട്ടിണി, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ തുടങ്ങിയ യഥാർഥ വിഷയങ്ങളിലേക്ക് ജനശ്രദ്ധ തിരിക്കേണ്ടതുണ്ടെന്നും ഇല്യാസ് പറഞ്ഞു. അടുത്തഘട്ടം ചർച്ചയിൽ ഇരു പാർട്ടികളുടെയും കേന്ദ്ര - സംസ്ഥാന നേതൃത്വങ്ങൾ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.