സമാജ്വാദി എം.പി അസം ഖാനും കുടുംബവും ജയിലിൽ
text_fieldsരാംപുർ: സമാജ്വാദി എം.പി അസം ഖാനെയും കുടുംബത്തെയും ഒരാഴ്ച്ചത്തേക്ക് ജയിലിലാക്കി യു.പി കോടതി. ഭാര്യ തൻസീൻ ഫ ാത്തിമ, മകൻ അബ്ദുല്ല അസം എന്നിവരെയാണ് പടിഞ്ഞാറൻ യു.പിയിലെ രാംപുർ ടൗണിലുള്ള കോടതി ഏഴ് ദിവസത്തേക്ക് തടവില ാക്കിയത്. ഇവർക്കെതിരെയുള്ള കേസിൽ തിങ്കളാഴ്ച വാദം കേൾക്കും. യോഗി ആദിഥ്യനാഥ് സർക്കാർ ചാർത്തിയ നിരവധി കേസുകളിൽ പല തവണയായി കോടതി അസം ഖാനെയും കുടുംബത്തെയും വിളിപ്പിച്ചിരുന്നെങ്കിലും അവർ ഹാജരായിരുന്നില്ല. പല തവണ മുൻകൂർ ജാമ്യമെടുക്കാൻ അസം ഖാൻ ശ്രമിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.
ഭൂമി കൈയ്യേറ്റം, പുസ്തക മോഷണം, വൈദ്യുതി മോഷണം, പ്രതിമ മോഷണം, പോത്ത് മോഷണം, ആട് മോഷണം എന്നിങ്ങെന നിരവധി കേസുകളാണ് അസം ഖാനെതിരെയുള്ളത്. അതേസമയം ജനന സർട്ടിഫിക്കറ്റിൽ കൃതൃമത്വം കാണിച്ചെന്ന കേസാണ് മകൻ അബ്ദുല്ല അസമിെൻറ പേരിൽ യു.പിയിലെ ഒരു ലോക്കൽ പൊലീസ് സ്റ്റേഷനിലുള്ളത്.
പൊലീസ് ജീപ്പിൽ അസം ഖാനെയും കുടുംബത്തെയും രാംപുർ ജയിലിലേക്ക് കൊണ്ടുപോകവേ പുറത്ത് തടിച്ചുകൂടിയ സമാജ്വാദ് പാർട്ടി പ്രവർത്തകർ അസം ഖാനും കുടംബത്തിനും അനുകൂലമായി മുദ്രാവാക്യം വിളിച്ചു. അദ്ദേഹം വലിയൊരു നേതാവാണ്. ബി.ജെ.പി എന്ന് അധികാരത്തിലെത്തിയോ.. അദ്ദേഹത്തിനെതിരെ നിരന്തരം കള്ളേക്കസുണ്ടാക്കി അപമാനിക്കാൻ ശ്രമിക്കുകയാണ്. നിയമത്തെ ബഹുമാനിക്കുന്നയാളാണ് അസം ഖാനെന്നും ആ നിയമം അദ്ദേഹത്തിന് നീതി നൽകുമെന്ന വിശ്വാസമുണ്ടെന്നും സമാജ് വാദി പാർട്ടി യു.പി സംസ്ഥാന പ്രസിഡൻറ് നരേശ് ഉത്തം പട്ടേൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.