ഖനനമെന്ന ആശങ്ക സംഘർഷത്തിലേക്ക് നയിച്ചു- മസ്ജിദ് അധികൃതർ
text_fieldsലഖ്നോ: നാലു പേരുടെ ജീവനെടുത്ത സംഘർഷത്തിലേക്ക് നയിച്ചത് തദ്ദേശ ഭരണകൂടവും പൊലീസുമെന്ന് ഷാഹി ജമാ മസ്ജിദ് അധികൃതർ. ‘‘പുതിയ മസ്ജിദ് സർവേ നടന്നത് കോടതിക്ക് പകരം ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരമായിരുന്നു. അത് നിയമവിരുദ്ധമായിരുന്നു. അക്രമ സംഭവങ്ങൾക്ക് ഉത്തരവാദികൾ സംഭൽ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് വന്ദന മിശ്രയും സർക്കിൾ ഓഫീസർ അനൂജ് കുമാറുമാണ്’’- മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫർ അലി വാർത്ത സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
വുദുഖാനയിലെ വെള്ളം നിലനിർത്തി അളവെടുത്താൽ മതിയെന്ന് പൊലീസ് സൂപ്രണ്ടും ജില്ലാ മജിസ്ട്രേറ്റും നിർദേശിച്ചിട്ടും സബ് ഡിവിഷനൽ മജിസ്ട്രേറ്റ് അത് വറ്റിക്കണമെന്ന് വാശി പിടിച്ചു. വെള്ളം വറ്റിക്കൽ ആളുകളിൽ ആശങ്ക സൃഷ്ടിച്ചു. ഖനന പ്രവർത്തനമാണ് നടക്കുന്നതെന്ന ധാരണക്കിടയാക്കി. പള്ളിക്ക് പുറത്ത് തടിച്ചുകൂടിയവരെ സർക്കിൾ ഓഫീസർ അനൂജ് കുമാർ അസഭ്യം പറയുകയും ലാത്തിച്ചാർജിന് ഉത്തരവിടുകയും ചെയ്തു. അത് സ്ഥിതി കൂടുതൽ വഷളാക്കി. ജനക്കൂട്ടത്തിനു നേരെ പൊലീസ് വെടിവെപ്പ് നടത്തുന്നത് ഞാൻ നേരിട്ടു കണ്ടതാണ്’’- അലി പറഞ്ഞു.
വാർത്ത സമ്മേളനത്തിനു പിന്നാലെ പൊലീസ് അലിയെ കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.