സംഭൽ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അറസ്റ്റിൽ
text_fieldsലഖ്നോ: ഷാഹി ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫർ അലിയെ പൊലീസ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം നവംബർ 24 ലെ കോടതി ഉത്തരവിട്ട പള്ളി സർവേയുമായി ബന്ധപ്പെട്ടുണ്ടായ കലാപക്കേസിലാണ് അറസ്റ്റ്.
മുഗൾ കാലഘട്ടത്തിലെ പള്ളി നിൽക്കുന്നത് ഹിന്ദു ക്ഷേത്രത്തിന്റെ സ്ഥലത്താണെന്ന അവകാശവാദം വിവാദവും കലാപവുമായി വളർന്നിരുന്നു. കലാപത്തിൽ നാല് പേർ കൊല്ലപ്പെടുകയും പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ലോക്കൽ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സഫർ അലിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതിനും തെറ്റായ തെളിവുകൾ കെട്ടിച്ചമച്ചതിനും തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്.
തിങ്കളാഴ്ച മൂന്നംഗ ജുഡീഷ്യൽ കമീഷന് മുമ്പാകെ മൊഴി നൽകുന്നത് തടയാനാണ് അലിയെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ സഹോദരൻ ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.