സംഭൽ വെടിവെപ്പ് ആസൂത്രിതം, നേരത്തെ പദ്ധതിയിട്ടത് -അഖിലേഷ് യാദവ്
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ സംഭലിൽ അഞ്ചു പേർ കൊല്ലപ്പെട്ട വെടിവെപ്പും അക്രമ സംഭവങ്ങളും ആസൂത്രിതമാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ചൊവ്വാഴ്ച ലോക്‌സഭയിൽ സംസാരിക്കവെയാണ് അഖിലേഷ് ഇക്കാര്യം പറഞ്ഞത്. ദീർഘകാലമായി സാഹോദര്യത്തിന്‍റേയും സമാധാനപരമായ സഹവർത്തിത്വത്തിന്‍റേയും പ്രതീകമായിരുന്ന പ്രദേശത്തെ സാമുദായിക സൗഹാർദം തകർക്കാൻ തന്ത്രപരമായി ആസൂത്രണം ചെയ്തതാണ് സംഭവമെന്ന് അദ്ദേഹം വാദിച്ചു.
സംഭലിലേത് ആസൂത്രിത ഗൂഢാലോചനയാണ്. സംഭലിലെ സാഹോദര്യത്തിന് വെടിയേറ്റിരിക്കുന്നു. അവിടെ കുഴിച്ചുനോക്കാനുള്ള ബി.ജെ.പിയുടെയും അവരെ പിന്തുണക്കുന്നവരുടെയും ചർച്ചകൾ രാജ്യത്തെ സാമുദായിക സൗഹാർദത്തിന് അന്ത്യമാക്കുമെന്നും അഖിലേഷ് പറഞ്ഞു. സംഭൽ ഭരണകൂടം തിടുക്കത്തിൽ നടപടികളെടുത്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും അകേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നവംബർ 19ന് സംഭലിലെ ശാഹി ജമാ മസ്ജിദിലെ സർവേക്കിടെയാണ് പ്രദേശത്ത് സംഘർഷം ആരംഭിച്ചത്. പൊലീസിന്‍റെ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രാഹുൽ നാളെ സംഭലിലേക്ക്...
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി നാളെ അഞ്ച് പാർട്ടി എം.പിമാർക്കൊപ്പം ഉത്തർപ്രദേശിലെ സംഭൽ സന്ദർശിക്കും. വയനാട് എം.പി പ്രിയങ്ക ഗാന്ധിയും സംഘത്തിലുണ്ടായേക്കുമെന്ന് കോൺഗ്രസ് യു.പി യൂനിറ്റ് മേധാവി അജയ് റായ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.