ടൂൾ കിറ്റ് വിവാദം; എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രമൺ സിങ്ങും സംപിത് പത്രയും ഹൈകോടതിയിൽ
text_fieldsറായ്പുർ: ടൂൾ കിറ്റ് കേസിൽ റായ്പുർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യെപ്പട്ട് ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി രമൺ സിങ്ങും ബി.ജെ.പി ദേശീയ വക്താവ് സംപിത് പത്രയും ബിലാസ്പുർ ഹൈകോടതിയിൽ. ഇരുവർക്കുമെതിരെ കാൺപുർ പൊലീസ് തെറ്റായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്ന് കൺസൽ വിവേക് ശർമ പറഞ്ഞു.
ഒരു പൊതു ഡൊമെയ്ൻ അവതരിപ്പിച്ച ടൂൾ കിറ്റ് വിഷയത്തിൽ കമന്‍റ് ചെയ്യുക മാത്രമാണ് ഇരുവരും ചെയ്തത്. അതിനാൽ തന്നെ ഇരുവർക്കുമെതിരെ നിയമനടപടികളോ അന്വേഷണമോ ആയി മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേസിൽ വാദം കേൾക്കാൻ ഇതുവരെ കോടതി തീയതി നിശ്ചയിച്ചിട്ടില്ല. കഴിഞ്ഞമാസമാണ് റായ്പുർ പൊലീസ് പത്രക്കും രമൺ സിങ്ങിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കൽ, വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ തുടങ്ങിയവ ചുമത്തിയാണ് കേസെടുത്തത്.
രാജ്യത്തെയും പ്രധാനമന്ത്രിയെയും അവഹേളിക്കുന്നതിനായി കോൺഗ്രസ് ഒരു ടൂൾകിറ്റ് വികസിപ്പിച്ചുവെന്ന് ആരോപിച്ച് ചില രേഖകൾ സംപിത് പത്ര ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു. ബി.ജെ.പി തന്നെ രേഖകൾ കെട്ടിച്ചമച്ചതാണെന്ന ആരോപണങ്ങൾ ഉയർന്നതോടെ ട്വിറ്റർ കൃത്രിമമായി ചമച്ചവയാണെന്ന ലേബൽ ഇവക്ക് നൽകി. തുടർന്ന് ഡൽഹി പൊലീസ് ട്വിറ്ററിന്‍റെ ഓഫിസിൽ അടക്കം പരിശോധന നടത്തിയിരുന്നു.
അതേസമയം കോൺഗ്രസിന്‍റെ പരാതിയിൽ സംപിത് പത്രക്കും രമൺ സിങ്ങിനുമെതിരെ ഛത്തീസ്ഗഡ് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.