സ്വവർഗ വിവാഹം: തീരുമാനത്തിന് തിടുക്കം വേണ്ട, മത നേതാക്കളുടെയും വിദഗ്ധരുടെയും അഭിപ്രായം തേടണമെന്ന് വി.എച്ച്.പി
text_fieldsന്യൂഡൽഹി: സ്വവർഗ വിവാഹം നിയമ വിധേയമാക്കാനുള്ള ഹരജികളിൽ തീരുമാനമെടുക്കാൻ സുപ്രീംകോടതി തിടുക്കം കാട്ടേണ്ടതില്ലെന്നും വിഷയത്തിൽ വിവിധ മത നേതാക്കളുടെയും വ്യത്യസ്ത മേഖലകളിലുള്ള വിദഗ്ധരുടെയും അഭിപ്രായം തേടണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്.
സുപ്രീംകോടതിയുടെ നടപടി പുതിയ തർക്കത്തിന് വഴിവെക്കുമെന്ന് വി.എച്ച്.പി ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയ്ൻ ആശങ്ക പ്രകടിപ്പിച്ചു. ഇത് ഇന്ത്യൻ സംസ്കാരത്തിന് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സ്വവർഗ വിവാഹത്തിന്റെ നിയമ സാധുത സംബന്ധിച്ച ഹരജികൾ പരിഗണിക്കുന്നത്. ചൊവ്വാഴ്ച മുതൽ ഹരജികളിൽ വാദം കേൾക്കുന്ന കോടതി നാളെ തീരുമാനം എടുക്കും. വിവാഹം എന്ന സങ്കൽപ്പത്തിൽ മാറ്റം വരേണ്ടതുണ്ടെന്ന് വ്യാഴാഴ്ച കോടതി അഭിപ്രായപ്പെട്ടിരുന്നു.
എതിർലിംഗ ബന്ധങ്ങളിൽ കുഞുങ്ങളെ പരിപാലിക്കുന്നതുപോയെ സ്വവർഗ ബന്ധങ്ങൾ പരിപാലിക്കപ്പെടില്ലെന്ന വാദം കോടതി അംഗീകരിച്ചിരുന്നില്ല. സ്വവർഗ വിവാഹം ക്രിമിനൽ കുറ്റമല്ലാരതാക്കിയതോടെ നിലവിൽ രണ്ടു പേർക്ക് ഒരുമിച്ച് ജീവിക്കാവുന്നതാണ്. ഇനി അത്തരം ബന്ധങ്ങൾക്ക് നിയമ സാധുത നൽകുക എന്നതാണ് അടുത്ത നടപടിയെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.