സി.ബി.ഐക്ക് പകയെന്ന്; ആര്യൻ ഖാൻ കേസിൽ ബോംബെ ഹൈകോടതിയെ സമീപിച്ച് സമീർ വാങ്കഡെ
text_fieldsന്യൂഡൽഹി: ഷാരൂഖ് ഖാനിൽ നിന്നും 25 കോടി തട്ടിയെടുക്കാൻ നോക്കിയെന്ന കേസിൽ സമീർ വാങ്കഡെ ബോംബെ ഹൈകോടതിയെ സമീപിച്ചു. ഇന്ന് ഉച്ചക്ക് രണ്ടരക്ക് ഹരജി അടിയന്തരമായി കോടതി പരിഗണിക്കും. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാൻ സമീർ വാങ്കഡെക്ക് സി.ബി.ഐ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, അദ്ദേഹം ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല.
മെയ് 22 വരെ സമീർ വാങ്കഡെക്ക് അറസ്റ്റിൽ നിന്നും ഡൽഹി കോടതി സംരക്ഷണം നൽകിയിരുന്നു. കൂടുതൽ ആശ്വാസത്തിനായി മുംബൈ ഹൈകോടതിയെ സമീപിക്കാനും വാങ്കഡെക്ക് അനുമതി നൽകിയിരുന്നു. റിയ ചക്രവർത്തി, ആര്യൻ ഖാൻ എന്നിവരുൾപ്പെടെ നിരവധി ഉന്നതരുമായി ബന്ധപ്പെട്ട കേസുകൾക്ക് മേൽനോട്ടം വഹിച്ച വാങ്കഡെ കണക്കിൽപെടാത്ത സ്വത്ത് സമ്പാദിച്ചതായും കുടുംബവുമായി നിരവധി തവണ വിദേശ യാത്രകൾ നടത്തിയതായും എൻ.സി.ബിയുടെ വിജിലൻസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ കുടുക്കാതിരിക്കാൻ ഷാരൂഖ് ഖാനോട് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ വാങ്കഡെയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടെയാണ് വിജിലൻസ് റിപ്പോർട്ട്. വാങ്കഡെക്ക് മുംബൈയിൽ നാലു ഫ്ളാറ്റുകളും വഷീമിൽ ഭൂമിയും ഉള്ളതായി റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.