ഷാരൂഖ് ഖാനുമായി സമീർ വാങ്കഡെയുടെ ചാറ്റ് ചട്ടലംഘനമെന്ന് എൻ.സി.ബി
text_fieldsമുംബൈ: മുംബൈ മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മേധാവി (എൻ.സി.ബി) സമീർ വാങ്കഡെ, കേസിലെ പ്രതിയുടെ പിതാവായ ഷാരൂഖ് ഖാനുമായി വാട്സ് ആപ്പ് ചാറ്റ് നടത്തിയത് ചട്ടലംഘനമാണെന്ന് എൻ.സി.ബി. നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽനിന്ന് ഒഴിവാക്കാൻ 25 കോടി ആവശ്യപ്പെട്ടെന്ന കേസിൽ, തന്റെ ഭാഗം ന്യായീകരിക്കുന്നതിനായി ഷാരൂഖ് ഖാനുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റ് വാങ്കടെ കഴിഞ്ഞ ദിവസം കോടതിയിൽ ഹജരാക്കിയിരുന്നു.
എന്നാൽ കേസിലെ പ്രതികളുടെ കുടുംബവുമായി ഇത്തരത്തിൽ ബന്ധപ്പെടാൻ അന്വേഷണ ഉദ്യോഗസ്ഥന് അധികാരമില്ലെന്ന് എൻ.സി.ബി ഉദ്യോഗസ്ഥർ വ്യക്തമാക്കി. മാത്രമല്ല ഇത്തരത്തിൽ പ്രതിയുടെ കുടുംബവുമായി ബന്ധപ്പെട്ടത് വാങ്കടെ തന്‍റെ ഉന്നത അധികാരികളെ അറിയിച്ചിരുന്നില്ലെന്നും എൻ.സി.ബി വ്യക്തമാക്കി.
അതേസമയം ചോദ്യം ചെയ്യലിനായി വാങ്കഡെ ഇന്നലെ സി.ബി.ഐ മുമ്പാകെ ഹാജറായി. കഴിഞ്ഞ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജറാവണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ വാങ്കഡെക്ക് സമൻസ് അയച്ചിരുന്നു. എന്നാൽ അന്ന് അദ്ദേഹം ഹാജറായിരുന്നില്ല. വാങ്കഡെയ്ക്ക് 22 വരെ അറസ്റ്റ് ചെയ്യുന്നത് മുംബൈ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.
സി.ബി.ഐ കേസിനെതിരേ വെള്ളിയാഴ്ച ഖാൻ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വാങ്കഡെ മുംബൈയിൽ നാലു ഫ്ലാറ്റുകളടക്കം നിരവധി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിതായി എൻ.സി.ബി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.