‘സംഝോത കേസ് തകർത്തത് എൻ.െഎ.എ’: അന്വേഷണ ഉദ്യോഗസ്ഥെൻറ വെളിപ്പെടുത്തൽ
text_fieldsന്യൂഡൽഹി: 68 പേരെ കൊലപ്പെടുത്തിയ സംഝോത എക്സ്പ്രസ് സ്ഫോടനക്കേസിെല പ്രതികളെ വെറുതെവിട്ടതിന് ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) ആണ് ഉത്തരവാദിയെന്ന് കേസ് അന്വേഷിച്ച മുൻ െഎ.പി.എസ് ഒാഫിസർ വികാസ് നാരായൺ റായ്. 1977 ബാച്ച് െഎ.പി.എസ് ഒാഫിസറായ റായ് ആണ് സംേഝാത സ്േഫാടനക്കേസിലെ ഹിന്ദുത്വ ഭീകരബന്ധം തെളിയിച്ച നിർണായക തെളിവായ സ്യൂട്ട് കേസിെൻറ ഉറവിടം കണ്ടെത്തിയത്. ഹിന്ദുത്വ ഭീകരർ സ്ഫോടനത്തിനുള്ള സ്യൂട്ട്കേസുകൾ വാങ്ങിയ മധ്യപ്രദേശിലെ ഇന്ദോറിലെ കടയും റായ് കണ്ടെത്തിയിരുന്നു.
സംഝോത സ്ഫോടനക്കേസ് തകർത്തത് ദേശീയ അന്വേഷണ ഏജൻസിയാണെന്നും േകസിലെ പ്രതികെള വെറുതെ വിട്ടതിന് ഉത്തരവാദികളെന്ന നിലയിൽ അവരെ പിടിക്കണമെന്നും റായ് തുടർന്നു. സ്ഫോടനക്കേസ് കുഴിച്ചുമൂടാൻ എൻ.െഎ.എതന്നെ ശ്രമിച്ച സാഹചര്യത്തിൽ പ്രതികളെ കുറ്റമുക്തരാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഹരിയാന പൊലീസിൽ ക്രമസമാധാന ചുമതല വഹിച്ച ഡി.െഎ.ജിയായിരുന്ന റായ് പറഞ്ഞു.
അജ്മീർ, മാലേഗാവ്, മക്കാ മസ്ജിദ് സ്ഫോടനക്കേസുകളും ഇേത തരത്തിലാണ് കൈകാര്യം ചെയ്തത്. ഒരേ സംഘത്തിൽപെട്ട ഒരേ പ്രതികൾ നടത്തിയ സ്ഫോടനങ്ങളായിരുന്നു ഇതെല്ലാം. ഹിന്ദുത്വ സ്ഫോടന കേസുകളിൽ എൻ.െഎ.എ അപ്പീലിന് പോകുന്നില്ലെന്നതിനർഥം കേസ് വിജയിക്കുമെന്ന് അവർ കരുതുന്നില്ല എന്നതാണ്. അതേസമയം, എൻ.െഎ.എ ഡയറക്ടർ ജനറലിനെ മോദി സർക്കാർ മാറ്റിയിട്ടുണ്ടെങ്കിലും കേസിലെ നിലപാട് തങ്ങൾ മാറ്റിയിട്ടില്ലെന്നാണ് എൻ.െഎ.എ പറയുന്നത്.
പാകിസ്താെൻറ പ്രതിഷേധം തള്ളി ഇന്ത്യ
ന്യൂഡൽഹി: നിരവധി പാകിസ്താനികളടക്കം 68 പേർ കൊല്ലപ്പെട്ട സംഝോത ട്രെയിൻ ദുരന്ത കേസിൽ അസിമാനന്ദ അടക്കമുള്ള പ്രതികളെ വെറുതെവിട്ടതിൽ പാകിസ്താനുള്ള അതൃപ്തി തള്ളി ഇന്ത്യ.
അസിമാനന്ദയേയും മറ്റു മൂന്ന് പ്രതികളെയും കഴിഞ്ഞദിവസമാണ് എൻ.െഎ.എ കോടതി വെറുതെവിട്ടത്. തുടർന്ന് ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈകമീഷണറെ പാകിസ്താൻ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. എന്നാൽ, പാകിസ്താനോട് ഇന്ത്യക്കുള്ള അതൃപ്തി അറിയിക്കുകയാണ് കൂടിക്കാഴ്ചയിൽ അദ്ദേഹം ചെയ്തത്.
അന്വേഷണങ്ങൾക്കു ശേഷം ഇന്ത്യയിലെ നീതിപീഠമാണ് നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചതെന്ന് ഹൈകമീഷണർ വിശദീകരിച്ചു. ഇൗ കേസിൽ പാകിസ്താൻകാരായ സാക്ഷികളെ ഹാജരാക്കുന്നതിൽ പാകിസ്താൻ സർക്കാർ സഹകരിച്ചില്ല. ഇന്ത്യ പലവട്ടം ആവശ്യപ്പെട്ടപ്പോൾ തന്നെയാണിത്.
സംഝോത സ്ഫോടന കേസിലെ തീർപ്പിൽ അതൃപ്തി പ്രകടിപ്പിക്കുന്ന പാകിസ്താൻ, മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളെ ഇന്ത്യക്ക് വിട്ടുനൽകുന്ന കാര്യത്തിൽ ഒന്നും ചെയ്യുന്നില്ലെന്നും ഹൈകമീഷണർ കുറ്റപ്പെടുത്തി. പത്താൻകോട്ട് സേനാ താവളം ആക്രമിച്ചപ്പോൾ പാകിസ്താനിൽനിന്ന് പ്രത്യേകസംഘം അന്വേഷിക്കാൻ വരുകയും വിശദ തെളിവുകൾ കൈമാറുകയും ചെയ്തതാണ്. അക്കാര്യത്തിലും പാകിസ്താൻ ഒന്നും ചെയ്തിട്ടില്ല.
പുൽവാമ ഭീകരാക്രമണത്തിൽ ജയ്ശെ മുഹമ്മദിനുള്ള പങ്ക് സംബന്ധിച്ച വിശദാംശങ്ങൾ ഇന്ത്യ നൽകിയെങ്കിലും ആ ഭീകര സംഘടന നേതാവ് മസ്ഉൗദ് അസ്ഹറിനെതിരെ നടപടി സ്വീകരിക്കാൻ പാകിസ്താൻ തയാറായിട്ടില്ലെന്നും ഹൈകമീഷണർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.