ദൃക്സാക്ഷികൾ വിചാരണ അറിഞ്ഞില്ല സംഝോത സ്ഫോടനക്കേസിൽ നാടകീയ വെളിപ്പെടുത്തൽ
text_fieldsന്യൂഡൽഹി: രാജ്യത്തെ നടുക്കി 68 പേരുടെ മരണത്തിനിടയാക്കിയ ഹിന്ദുത്വ ഭീകരാക്രമണമായ സംേഝാത സ്ഫോടനക്കേസിൽ വിധി മാറ്റിവെച്ചത് നാടകീയ രംഗങ്ങൾക്കൊടുവിൽ. കേസിൽ സാ ക്ഷിവിസ്താരത്തിന് ഹാജരാകുന്നതിന് സമൻസ് ലഭിക്കാത്തതിനാൽ ഇതുവരെ നടന്ന വി ചാരണയൊന്നും പാകിസ്താനിലെ ദൃക്സാക്ഷികൾ അറിഞ്ഞില്ലെന്നും അവരെ കേൾക്കാതെ വിധിപ റയരുതെന്നും പാകിസ്താനി വനിത ബോധിപ്പിച്ചതിനെ തുടർന്നാണ് വിധി പറയാനായി ചേർന് ന കോടതി അത് പറയാതെ പിരിഞ്ഞത്. പാകിസ്താനി വനിതയുടെ അപേക്ഷയിൽ എല്ലാ കക്ഷികൾക്കും നോട്ടീസ് അയക്കുകയും െചയ്തു.
കൊല്ലപ്പെട്ട സംേഝാത എക്സ്പ്രസിലെ പാകിസ്താനി യാത്രക്കാരുടെ ആശ്രിതരായ 13 പാകിസ്താനികൾക്ക് സമൻസ് അയച്ചിട്ടും അവരാരും വന്നില്ലെന്നായിരുന്നു എൻ.െഎ.എയും അസീമാനന്ദയുടെ അഭിഭാഷകരും പറഞ്ഞിരുന്നത്. ഇതിനിടയിലാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഹാഫിസാബാദ് സ്വദേശി മുഹമ്മദ് വകീലിെൻറ മകൾ റാഹില വകീൽ തങ്ങൾക്ക് സമൻസ് ലഭിച്ചിട്ടുപോലുമില്ലെന്ന് വിചാരണ കോടതിയെ അറിയിച്ചത്. പാനിപ്പത്തിലെ അഭിഭാഷകൻ മുഖേനയായിരുന്നു അവർ കോടതിയെ ഇക്കാര്യം ധരിപ്പിച്ചത്. സ്ഫോടനത്തിന് ദൃക്സാക്ഷികളായ പാകിസ്താൻ പൗരന്മാർക്ക് ഇന്ത്യ ഗവൺമെൻറ് വിസ അനുവദിച്ചില്ലെന്നും പ്രത്യേക എൻ.െഎ.എ കോടതിയിൽ നടക്കുന്ന വിചാരണ സംബന്ധിച്ച് അവർക്ക് ഒരു അറിവുമുണ്ടായിരുന്നിെല്ലന്നും അഭിഭാഷകനായ റാഹില ബോധിപ്പിച്ചു.
പാകിസ്താനിലെ ദൃക്സാക്ഷികളൊന്നും സമൻസ് കിട്ടാത്തതുകൊണ്ടാണ് കോടതിയിൽ വരാത്തതെന്നും അവരെല്ലാവരും വരാൻ തയാറാണെന്നും റാഹില ബോധിപ്പിച്ചു. ഇൗ അപേക്ഷ കിട്ടിയ ശേഷവും ദൃക്സാക്ഷികളെ കേൾക്കാൻ കോടതി അവസരം നൽകുന്നില്ലെങ്കിൽ സ്ഫോടനത്തിലെ ഇരകൾക്കും ദൃക്സാക്ഷികൾക്കും അതുണ്ടാക്കുന്ന നഷ്ടം അപരിഹാര്യമായിരിക്കുമെന്നും റാഹില ഒാർമിപ്പിച്ചു. ഇതേ തുടർന്ന് റാഹിലയുടെ അപേക്ഷയിൽ കേസിലെ എല്ലാ കക്ഷികൾക്കും വിചാരണ കോടതി നോട്ടീസ് അയച്ചു. 14ന് ഹാജരാകാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു.
കേസിലെ പ്രതികളായ ഹിന്ദുത്വ ഭീകരർക്കെതിരെ മൊഴി നൽകാൻ പാകിസ്താനി സാക്ഷികൾക്ക് കേന്ദ്ര സർക്കാർ മുഖേനയാണ് സമൻസ് അയച്ചിരുന്നതെന്നാണ് എൻ.െഎ.എയും അഭിഭാഷകരും പറയുന്നത്. സമൻസ് മൂന്നു തവണ അയച്ചുവെന്നും തൃപ്തികരമായ പ്രതികരണം ലഭിച്ചില്ലെന്നുമാണ് എൻ.െഎ.എ ഉദ്യോഗ്സ്ഥർ പറയുന്നത്. കേസിൽ ദേശീയ അന്വേഷണ ഏജൻസി 290 ഇന്ത്യൻ സാക്ഷികളെ വിസ്തരിച്ചിരുന്നു. അവരിൽ 30 പേർ കൂറുമാറുകയും ചെയ്തു.
2007 ഫെബ്രുവരി 18ന് പുലർച്ചയാണ് ഇന്ത്യയിൽനിന്ന് പാകിസ്താനിലേക്ക് പോകുകയായിരുന്ന ദ്വൈവാര ട്രെയിനായ സംേഝാത എക്സ്പ്രസിൽ സ്വാമി അസീമാനന്ദയുടെ നേതൃത്വത്തിൽ ഹിന്ദുത്വ ഭീകരർ നടത്തിയ സ്ഫോടനത്തിൽ 43 പാകിസ്താനികളും 10 ഇന്ത്യക്കാരും തിരിച്ചറിയാത്ത 15 പേരും കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.