സംഝോത സ്ഫോടനക്കേസ്: പാകിസ്താനി സാക്ഷിയുടെ അപേക്ഷ 18ന് കേൾക്കും
text_fieldsന്യൂഡൽഹി: 68 പേരുടെ മരണത്തിനിടയാക്കിയ ഹിന്ദുത്വ ഭീകരാക്രമണമായ സംേഝാത സ്ഫോടന ക്കേസിൽ പാകിസ്താനി ദൃക്സാക്ഷിയുടെ അപേക്ഷയിൽ വാദംകേൾക്കുന്നത് ഹരിയാന പഞ്ച്ക ുളയിലെ എൻ.െഎ.എ കോടതി ഇൗ മാസം 18ലേക്ക് മാറ്റി. മെട്ടാരു കേസിൽ ഒരഭിഭാഷകനോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് പഞ്ച്കുള കോടതിയിലെ അഭിഭാഷകർ ഇൗമാസം 12 മുതൽ അനിശ്ചിതകാല സമരത്തിലായതിനാലാണ് ജഡ്ജി ജഗ്ദീപ് സിങ് വാദം കേൾക്കൽ മാറ്റിവെച്ചത്. തങ്ങളെ കേൾക്കാതെ വിധി പറയരുതെന്ന് ആവശ്യപ്പെട്ട് പാകിസ്താനി ദൃക്സാക്ഷി അപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണ് കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
അറസ്റ്റിലായ സ്വാമി അസിമാനന്ദ അടക്കം നാലുപേർെക്കതിരെ വിചാരണ കോടതി വിധി പറയാനിരുന്ന ദിവസമാണ് പാകിസ്താനി ദൃക്സാക്ഷിയുടെ അപേക്ഷയിൽ വിധി മാറ്റിവെച്ചത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഹാഫിസാബാദ് സ്വദേശി മുഹമ്മദ് വകീലിെൻറ മകൾ റാഹില വകീൽ ആണ് തങ്ങൾക്ക് സമൻസ് ലഭിച്ചിട്ടുപോലുമില്ലെന്ന് പാനിപ്പത്തിലെ അഭിഭാഷകൻ അഡ്വ. മുഅ്മിൻ മാലിക് മുഖേന കോടതിയെ സമീപിച്ചത്. കേസിൽ സാക്ഷി വിസ്താരത്തിന് ഹാജരാകുന്നതിനുള്ള സമൻസ് ലഭിക്കാത്തതിനാൽ ഇതുവരെ നടന്ന വിചാരണയൊന്നും പാകിസ്താനിലെ ദൃക്സാക്ഷികൾ അറിഞ്ഞില്ലെന്നും അവരെ കേൾക്കാതെ വിധി പറയരുതെന്നും പാകിസ്താനി വനിത ബോധിപ്പിച്ചു. തുടർന്നാണ് വിധി പറയാനായി ചേർന്ന കോടതി എല്ലാ കക്ഷികൾക്കും നോട്ടീസ് അയച്ചത്.
മുഖ്യപ്രതി അസിമാനന്ദ ജാമ്യത്തിലും മൂന്നു പ്രതികൾ ജയിലിലുമാണ്. അസിമാനന്ദക്ക് പുറമെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രചാരക് സുനിൽ ജോഷി, ലോകേഷ് ശർമ, സന്ദീപ് ഡാെങ്ക, രാമചന്ദ്ര കൽസാംഗ്ര, രാജേന്ദർ ചൗധരി, കമൽ ചൗഹാൻ എന്നിവരാണ് പ്രതികൾ. കൊല്ലപ്പെട്ട സുനിൽ ജോഷിയെയും ഒളിവിലായ മൂന്ന് പ്രതികളെയും ഒഴിച്ചുനിർത്തി അസിമാനന്ദ അടക്കം നാലു പേരുടെ വിചാരണയാണ് ഇപ്പോൾ പൂർത്തിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.