ശിക്ഷിക്കാതെ വിടുന്നത് കർക്കരെ കണ്ടെത്തിയ പ്രതികളെ
text_fieldsന്യൂഡല്‍ഹി: സംേഝാത സ്ഫോടനത്തിൽ പ്രത്യേക കോടതി വെറുതെവിട്ടത് മുംബൈ ഭീകരാക്രമ ണത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് തലവൻ ഹേമന്ത് കർക്കരെ പ് രതികളാണെന്ന് കണ്ടെത്തിയ ഹിന്ദുത്വ ഭീകരരെ. മോദി സർക്കാർ അധികാരത്തിലെത്തിയതോട െയാണ് സ്വാമി അസിമാനന്ദയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ഭീകര ശൃംഖല നടത്തിയ സ്ഫോടനങ്ങളുടെ കേസുകൾ ഒന്നിനു പിറകെ ഒന്നായി തുമ്പില്ലാതാകുന്നത്. സംഝോത സ്ഫോടനക്കേസ് അേന്വഷിക്കുന്നതിൽ ഇന്ത്യ അലംഭാവം കാണിക്കുകയാണെന്ന് അന്തർദേശീയ വേദികളിൽ പാകിസ്താൻ നിരന്തരം ആരോപിച്ചുവരുന്നതിനിടയിലാണ് പ്രതികളെല്ലാം കുറ്റമുക്തരായി പുറത്തിറങ്ങുന്നത്. കേസിലെ സാക്ഷികളായ 13 പാകിസ്താനികളിൽ ഒരാളെപ്പോലും സാക്ഷിവിസ്താരം നടത്താതെയാണ് വിചാരണ കോടതിയുടെ വിധി.
മാലേഗാവ് സ്ഫോടനംപോലെ സംഝോത സ്ഫോടനത്തിനും പിറകില്‍ ഹിന്ദുത്വ തീവ്രവാദികളാണെന്നതിന് കൃത്യമായ തെളിവ് തനിക്ക് ലഭിച്ചുവെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് തലവൻ ഹേമന്ത് കർക്കരെ സംഝോത കേസ് അന്വേഷിച്ച എസ്.ഐ.ടി മേധാവി വികാശ് നാരായണ്‍ റായിയെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ചേര്ത്തുവെച്ചുകൊണ്ടിരിക്കുകയാണെന്നും അത് കഴിഞ്ഞാല്‍ തെൻറ പക്കലുള്ളത് പങ്കുവെക്കാമെന്നും കര്‍ക്കരെ ഉറപ്പുനല്‍കിയിരുന്നു. അതിന് തൊട്ടുപിറെകയാണ് മുംബൈ ഭീകരാക്രമണം നടക്കുന്നതും കർക്കരെ കൊല്ലെപ്പടുന്നതും.
അതിനാല്‍ ആ ഉറപ്പ് പാലിക്കാന്‍ കർക്കരെക്കായില്ലെന്ന് റായി പിന്നീട് പറഞ്ഞു. ഇതോടെ രണ്ടു കാര്യങ്ങള്‍ വ്യക്തമായി. ഒന്ന്, സംഝോത സ്ഫോടനം നടത്തിയത് സിമിക്കാരോ പാകിസ്താനോ അല്ല. രണ്ട്, സ്ഫോടനത്തിനു പിന്നില്‍ ഇന്ദോറിലെ സുനില്‍ ജോഷിയുടെ സംഘമാണ്. സംഝോത എക്സ്പ്രസില്‍ ബോംബ് വെച്ചതിനുശേഷം സുനില്‍ ജോഷി എന്ന ആര്.എസ്.എസ് പ്രചാരക് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയായിരുന്നുവെന്നും റായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.