സംേഝാത സ്ഫോടനക്കേസ്: സാക്ഷികളെ ഹാജരാക്കാൻ സമയം വേണമെന്ന് പാകിസ്താൻ
text_fieldsന്യൂഡൽഹി: സംേഝാത എക്സ്പ്രസ് സ്ഫോടനക്കേസിലെ 13 സാക്ഷികളെ ഇന്ത്യക്ക് കൈമാറാൻ നാല് മാസത്തെ സമയം വേണമെന്ന് പാകിസ്താൻ. കേസിൽ ഇൗ മാസം നാലിന് വിചാരണ പുനരാരംഭിക്കുന്നതിനാൽ 13 സാക്ഷികളെ അതിന് മുമ്പായി ഹാജരാക്കണെമന്നാവശ്യപ്പെട്ട് ഹരിയാന പഞ്ച്കുളയിലെ എൻ.െഎ.എ കോടതി മാർച്ച് 17ന് പാകിസ്താന് നോട്ടീസ് നൽകിയിരുന്നു. ഇതിന് നൽകിയ മറുപടിയിലാണ് കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുന്നത്.
2007 ഫെബ്രുവരി 18ന് പാനിപ്പത്തിൽ നടന്ന സംഝോത എക്സ്പ്രസ് സ്ഫോടനത്തിൽ 68 പേരാണ് കൊല്ലപ്പെട്ടത്. തുടർന്ന് അന്വേഷണം നടത്തിയ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) 2011 ജൂണിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 299 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ 249 പേരുടെ വിചാരണ ഹരിയാനയിലെ പ്രത്യേക കോടതിയിൽ പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ളവരുടെ വിചാരണയാണ് ചൊവ്വാഴ്ച ആരംഭിക്കുന്നത്. കേസന്വേഷണത്തിെൻറ തുടക്കത്തിൽ നിരോധിത സിമി പ്രവർത്തകരാണ് സ്ഫോടനത്തിന് പിന്നിലെന്നായിരുന്നു ആരോപണം. പിന്നീട് ഹിന്ദു തീവ്രവാദികളാണ് സ്ഫോടനത്തിന് പിന്നിെലന്ന് എൻ.െഎ.എ.കണ്ടെത്തി. തുടർന്ന് സ്വാമി അസീമാനന്ദ ഉൾപ്പെടെ ഹിന്ദുനേതാക്കൾക്കെതിരെ എൻ.െഎ.എ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.
2005നും 2007നും ഇടയിൽ അസീമാനന്ദയുടെ നേതൃത്വത്തിലാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നും എൻ.െഎ.എ കണ്ടെത്തി. ഗുജറാത്തിലെ അക്ഷർധാം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരമെന്നോണമാണ് പാകിസ്താനികൾ സഞ്ചരിക്കുന്ന സംഝോത എക്സ്പ്രസിൽ സ്ഫോടനം നടത്താൻ ഇവർ തീരുമാനിച്ചതെന്നും വ്യക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.