കർഷക പ്രക്ഷോഭം; സെപ്റ്റംബർ 25ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം വ്യാപിപ്പിക്കുനനതിന്‍റെ ഭാഗമായി സെപംറ്റംബർ 25ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച. ഒമ്പതുമാസമായി ഡൽഹിയിലെ അതിർത്തിയിൽ തുടരുന്ന കർഷക പ്രക്ഷോഭം രാജ്യമെമ്പാടും വ്യാപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.
സിംഘു അതിർത്തിയിൽ നടത്തിയ േനതാക്കളുടെ വാർത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം. 'സെപ്റ്റംബർ 25ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുന്നു. കഴിഞ്ഞവർഷവും ഇതേദിവസം സമാനരീതിയിൽ ഭാരത് ബന്ദ് നടത്തിയിരുന്നു. കോവിഡ് ഭീഷണി നിലനിൽക്കുേമ്പാഴും മുൻ വർഷത്തേക്കാൾ മികച്ച രീതിയിൽ ബന്ദ് വിജയിപ്പിക്കാൻ സാധിക്കും' -എസ്.കെ.എം നേതാവ് ആഷിശ് മിത്തൽ പറഞ്ഞു.
കർഷകരുടെ കൂട്ടായ്മ ഒരു വിജയമാണെന്നും 22 സംസ്ഥാനങ്ങളിൽനിന്ന് പ്രതിനിധികൾ പ്രക്ഷോഭത്തിൽ പെങ്കടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകളുടെയും കുട്ടികളുടെയും ആദിവാസികളുടെയും വിദ്യാർഥികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന 300ഓളം സംഘടനകളും കർഷക സംഘടനും പ്രക്ഷോഭത്തിൽ അണിനിരന്നിട്ടുണ്ടെന്നും പറഞ്ഞു.
പാചക വാതക- ഇന്ധന വില വർധനയിലൂടെ കാർഷകർ, തൊഴിലാളികൾ, സാധാരണക്കാർ എന്നിവരിൽനിന്ന് പണം ഈടാക്കാനാണ് സർക്കാറിന്‍റെ ശ്രമമെന്നും എസ്.കെ.എം നേതാക്കൾ കുറ്റെപ്പടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.