ട്രാക്ടർ റാലിയിലെ അക്രമം; രണ്ടു കർഷക നേതാക്കളെ സംയുക്ത കിസാൻ മോർച്ച പുറത്താക്കി
text_fieldsന്യൂഡൽഹി: റിപബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമ സംഭവങ്ങളെ തുടർന്ന് സംയുക്ത കിസാൻ മോർച്ച രണ്ടു കർഷക സംഘടന നേതാക്കളെ പുറത്താക്കി. ആസാദ് കിസാൻ കമ്മിറ്റി പ്രസിഡന്‍റ് ഹർപാൽ സൻഖ, ഭാരതീയ കിസാൻ യൂനിയൻ (ക്രാന്തികാരി) നേതാവ് സുർജിത് സിങ് ഫുൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പൊലീസുകാരുമായുണ്ടാക്കിയ ധാരണ തെറ്റിച്ചതിനും മുൻകൂട്ടി നിശ്ചയിച്ച പാതയിൽനിന്ന് പരേഡ് വ്യതിചലിപ്പിച്ചതിനുമാണ് നടപടി.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ കർഷക സംഘടന മൂന്നംഗ കമ്മിറ്റിയെ നിയമിച്ചിരുന്നു. ഇവരുടെ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ജനുവരി 26ന് സംഘടിപ്പിച്ച ട്രാക്ടർ റാലിക്കിടെ കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. മുൻകൂട്ടി നിശ്ചയിച്ച പാതകളിലൂടെ പരേഡ് നടത്താനായിരുന്നു സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. എന്നാൽ പ്രക്ഷോഭസ്ഥലങ്ങളിൽ വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.