കർഷകസമരം ആറ് മാസം പിന്നിടുന്നു; മെയ് 26 ന് കരിദിനം ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ തുടങ്ങിയ സമരം ആറ് മാസം തികയുന്ന മെയ് 26 ന് സംയുക്ത കിസാൻ മോർച്ച കരിദിനമാചരിക്കാൻ തീരുമാനിച്ചു.
ഓൺലൈൻ വാർത്താസമ്മേളനത്തിലൂടെ കർഷക നേതാവ് ബൽബീർ സിംഗ് രാജേവാളാണിക്കാര്യം അറിയിച്ചത്. രാജ്യമൊട്ടൊകെ എല്ലാവരും 26 ന് വീടുകളിലും വാഹനങ്ങളിലും കടകളിലും കരിങ്കൊടി ഉയർത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുകയും വേണം.
മെയ് 26 ന് ഞങ്ങൾ പ്രതിഷേധം തുടങ്ങിയിട്ട് ആറുമാസം പൂർത്തിയാകും. ഒപ്പം മോദിസർക്കാർ ഭരണത്തിലെത്തിയിട്ട് ഏഴ് വർഷം പൂർത്തിയാവുകയും ചെയ്യും. ആ സാഹചര്യത്തിൽ ഈ കരിദിനത്തിന് വലിയ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരായ 'ദില്ലി ചലോ' മാർച്ച് അതിർത്തിയിലെത്തുന്നത് നവംബർ 26 നാണ്. തിക്രി, സിങ്കു, ഗാസിപൂർ അതിർത്തികളിൽ ആയിരക്കണക്കിന് കർഷകരാണ് മോദിസർക്കാറിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കുചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.