കർഷകർ ഇന്ന് സമ്പൂർണ ക്രാന്തി ദിവസ് ആചരിക്കും; കാർഷിക നിയമങ്ങളുടെ പകർപ്പ് കത്തിക്കും
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ ശനിയാഴ്ച സമ്പൂർണ ക്രാന്തി ദിവസ് ആചരിക്കും. കഴിഞ്ഞവർഷം ജൂൺ അഞ്ചിനാണ് കേന്ദ്രസർക്കാർ മൂന്ന് കാർഷിക നിയമങ്ങൾ കൊണ്ടുവരുന്നതായും മറ്റു കാർഷിക നിയമങ്ങൾ ഒഴിവാക്കുന്നതുമായ ഓർഡിനൻസ് പുറത്തിറക്കിയത്. മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെയും കർഷകരുടെ നേതൃത്വത്തിൽ ആറുമാസമായി ഡൽഹി അതിർത്തികളിൽ പ്രക്ഷോഭം തുടരുന്നു. നിയമങ്ങൾ പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരും' -സംയുക്ത കിസാൻ മോർച്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കേന്ദ്രത്തിനെതിരായ പ്രതീകാത്മക പ്രതിഷേധമായി കർഷകർ ബി.ജെ.പി എം.എൽ.എമാരുടെയും എം.പിമാരുടെയും വീടുകൾക്ക് മുമ്പിൽ കാർഷിക നിയമങ്ങളുടെ പകർപ്പ് കത്തിക്കും.
'കേന്ദ്രസർക്കാറിനെതിരായ പ്രതീകാത്മക പ്രതിഷേധമായി കർഷകർ രാജ്യെമമ്പാടുമുള്ള ബി.ജെ.പി എം.എൽ.എമാരുടെയും എം.പിമാരുടെയും വീടിന് മുമ്പിൽ കാർഷിക നിയമങ്ങളുടെ പകർപ്പ് കത്തിക്കും' -ഭാരതീയ കിസാൻ യൂനിയൻ നേതാവ് ധർമേന്ദ്ര മാലിക് പറഞ്ഞു. ജില്ലയിൽ ബി.ജെ.പി എം.എൽ.എയോ എം.പിയോ ഇല്ലെങ്കിൽ ജില്ല മജിസ്േട്രറ്റിന്റെ ഓഫിസിന് മുമ്പിലാകും പ്രതിഷേധം.
കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഡൽഹിയിലെ അതിർത്തികളിൽനിന്ന് തങ്ങൾ മടങ്ങില്ലെന്ന് ബി.കെ.യു നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.
അതേസമയം, ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരുടെ ടെന്‍റുകൾ അപ്രതീക്ഷിതമായെത്തിയ കനത്ത കാറ്റിലും മഴയിലും നിലംപൊത്തി. വെള്ളിയാഴ്ച ൈവകിട്ട് കനത്ത മഴയായിരുന്നു ഡൽഹിയിലും പരിസര പ്രദേശങ്ങളിലും.
കനത്ത കാറ്റിലും മഴയിലും നൂറോളം ടെന്‍റുകൾ തകർന്നതായി കർഷക നേതാവ് ഗുർമീത് മെഹ്മ പറഞ്ഞു. 'കനത്ത കാറ്റിലും മഴയിലും ഏകേദഹം നൂറോളം ടെന്‍റുകൾ തകർന്നു. പ്രതിഷേധക്കാൻ ട്രോളികൾക്കുള്ളിൽ ഇന്നലെ രാത്രി താമസിച്ചു. ഇന്ന് രാവിലെയോടെ ടെന്‍റ് പുനസ്ഥാപിക്കും' -അേദ്ദഹം കൂട്ടിച്ചേർത്തു.
സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും നശിച്ചതായി മറ്റൊരു കർഷകനേതാവ് സർവർ സിങ് പന്ദേർ പറഞ്ഞു. ഡൽഹിയിലെ കനത്ത കാറ്റിൽ നിരവധി മരങ്ങൾ കടപുഴകിയിരുന്നു. ആളപായെമാന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.